സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 480 രൂപ കൂടി 45,920 രൂപയായി
സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് 480 രൂപ കൂടി 45,920 രൂപയായി
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. പവന് 480 രൂപ വര്‍ധിച്ച് 45,920 രൂപയായി. ഇന്നലെ ഒരു പവന് സ്വര്‍ണ്ണത്തിന് 45,440 രൂപയും ഗ്രാമിന് 5,680 രൂപയുമായിരുന്നു. എന്നാല്‍ ഇന്ന് ഗ്രാമിന് 60 രൂപ വര്‍ദ്ധിച്ച് 5,740 ല്‍ എത്തി.
അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നാം തീയ്യതി 42,680 രൂപയായിരുന്നു ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ അത് കുതിച്ചുയര്‍ന്നു. ഒക്ടോബര്‍ മാസം അവസാനിക്കാറാകുമ്പോള്‍ സ്വര്‍ണ്ണ വില 46000 ത്തിനോടടുക്കുകയാണ്.
ഇസ്രായേല്‍ ഹമാസ് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഉയര്‍ന്നതാണ് വിലയിലുണ്ടായ കുതിപ്പിന് കാരണം. മുഴുവന്‍ സൈന്യത്തോടും ഗാസയിലേക്ക് എത്താന്‍ ഇസ്രായേല്‍ നിര്‍ദ്ദേശം നല്‍കിയതോടെ കരയുദ്ധത്തിനുള്ള സാധ്യതകളുയര്ന്നതാണ് സ്വര്‍ണം വാങ്ങി കൂട്ടുന്നതിന് കാരണമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."