വീടിനുള്ളില്‍ കയറിയ മോഷ്ടാവ് യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു
എടക്കര: വീടിനുള്ളില്‍ കയറിയ മോഷ്ടാവു യുവതിയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെട്ടു. ചുങ്കത്തറ കുട്ടപ്പാടി റോഡില്‍ പറമ്പാട്ട് കുഞ്ഞുമുഹമ്മദിന്റെ മകള്‍ നജ്മയെയാണു മോഷ്ടാവു വെട്ടി പരുക്കേല്‍പ്പിച്ചു കടന്നുകളഞ്ഞത്. ഇടതു കൈപ്പത്തിക്കു വെട്ടേറ്റ നജ്മയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയയാക്കി. ഇന്നലെ പുലര്‍ച്ച മൂന്നരയോടെയാണു സംഭവം. വീടിന്റെ മുകള്‍ നിലയിലെ മുറിയിലായിരുന്നു നജ്മയും സഹോദരിയും ഉറങ്ങാന്‍ കിടന്നിരുന്നത്.ശബ്ദം കേട്ട് നജ്മ എഴുന്നേറ്റു വന്നപ്പോഴാണ് മോഷ്ടാവ് കത്തി ഉപയോഗിച്ചു വെട്ടി പരു ക്കേല്‍പ്പിച്ചത്. വീട്ടുകാര്‍ നിലവിളിച്ചതോടെ മോഷ്ടാവ് ഓടി രക്ഷപെടുകയായിരുന്നു.
മുകളിലെ നിലയിലെ വാതില്‍ തുറന്നാണു മോഷ്ടാവ് ഉള്ളില്‍ കടന്നത്. നിലമ്പൂര്‍ സി.ഐ കെ.എം ദേവസ്യ, എടക്കര എസ്.ഐ സുനില്‍പുളിക്കല്‍, എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയ കുറ്റന്വേഷണ സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു... നിലമ്പൂര്‍ മേഖലയില്‍ കുറച്ചു മാസങ്ങള്‍ക്കു മുമ്പും സമാനമായ രീതിയില്‍ വീടുകള്‍ കയറി മോഷണ സംഭവങ്ങള്‍ ഉണ്ടായെങ്കിലും പ്രതികളെ ഇതുവരെയും പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."