വേശ്യാവൃത്തി;കുവൈത്തിൽ 12 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്ത് സിറ്റി: കുവൈത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 പ്രവാസികള്‍ അറസ്റ്റില്‍. മഹ്ബൂല, ഹവല്ലി പ്രദേശങ്ങളില്‍ നിന്നാണ് മൂന്ന് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ് ചെയ്തത്.
പൊതുധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍, ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, പബ്ലിക് മൊറാലിറ്റി പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, അല്‍ അഹ്മദിഗവര്‍ണറേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ സംയുക്തമായി നടത്തിയ അന്വേഷണ ഫലമായാണ് നിയമലംഘകര്‍ അറസ്റ്റിലായത്. പൊതുധാര്‍മ്മികത ലംഘിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടെന്ന കേസിലാണ് 12 പേരെയും അറസ്റ്റ് ചെയ്തത്. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
Content Highlights: Prostitution 12 expatriates arrested in Kuwait
ഗൾഫ് വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IP5Venvff26EmQWRPGBPGx
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."