ഫിലിപ്പൈന്‍സില്‍ മത്സ്യ തൊഴിലാളി മൂല്യമറിയാതെ പത്തു വര്‍ഷം കുടിലില്‍ സൂക്ഷിച്ചത് കോടികള്‍ വിലമതിക്കുന്ന മുത്ത്
റിയാദ് : മീന്‍ പിടുത്തക്കാരനായ പാവം മുക്കുവന്‍ വിലയറിയാതെ തന്റെ കുടിലില്‍ പത്തു വര്‍ഷത്തോളം സൂക്ഷിച്ചത് കോടികള്‍ വില വരുന്ന മുത്ത് .ഫിലിപ്പൈന്‍സില്‍ മുക്കുവ യുവാവിനാണ് ഒടുവില്‍ ഭാഗ്യം തേടിയെത്തിയത്. മത്സ്യ ബന്ധനത്തിനിടയില്‍ കടലില്‍ ലഭിച്ച മുത്ത് വെറുതെ തന്റെ വീട്ടില്‍ കൊട്‌നുപോയി വെച്ച ഇദ്ദേഹത്തിന് ഒടുവിലാണ് ഇതിന്റെ വില കേട്ടത്. വില കേട്ടയുടനെ ഇത് വിശ്വസിക്കാനാകാതെയിരിക്കുകയാണ് ഇദ്ദേഹം.
തെക്കന്‍ ഫിലിപ്പൈന്‍സില്‍ ചൈനീസ് കടലിലും സുലു സമുദ്രത്തിലുമായി വ്യാപിച്ചു കിടക്കുന്ന ദ്വീപുകളില്‍ ഏറ്റവും വലുതായ പലാവാന്‍ ദേശത്തെ താമസക്കാരനായ മത്സ്യ തൊഴിലാളിക്കാന് പത്തു വര്ഷം മുന്‍പ് കടലില്‍ നിന്നും പവിഴ മുത്ത് കിട്ടിയത്. 34 കിലോ ഭാരമുള്ള ഈ അപൂര്‍വ്വ മുത്തിനെ കുറിച്ചോ അതിന്റെ മൂല്യത്തെക്കുറിച്ചോ ഒരു വിവരവും ഇല്ലാതിരുന്ന ഇയാള്‍ തന്റെ വീട്ടില്‍ കൊണ്ട് പോയി കട്ടിലിനടിയില്‍ വെറുതെ വെച്ചതായിരുന്നു. തന്റെ പക്കലുള്ള വളരെ ഭംഗിയുള്ള ഈ വസ്തു ഒരു മുത്താണെന്നു മനസ്സിലാക്കിയിരുന്ന ഇദ്ദേഹം ദ്വീപില്‍ നിന്നും താമസം മാറുന്നതിനിടെ ഇത് സൂക്ഷിച്ചു വെക്കാന്‍ തന്റെ അമ്മായിയുമായി മേഖലയിലെ ടൂറിസ്‌റ് കേന്ദ്രമായ പ്യൂര്‍ട്ടോ പ്രിന്‍സെസയിലെ പ്രാദേശിക വിനോദ സഞ്ചാര വകുപ്പ് മേധാവിയായ സൈന്ധ്യ അമുറാവോയെ സമീപിച്ചതോടെയാണ് ഇതിന്റെ മൂല്യം മനസ്സിലാക്കിയതും ഇതേ കുറിച്ച് പുറം ലോകം അറിഞ്ഞതും . കോടികള്‍ വില വരുന്ന അമൂല്യ പവിഴ മുത്താണ് തന്റെ കയ്യിലുള്ളതെന്നു വ്യക്തമക്കിയ വകുപ്പ് മേധാവി ഇത് ഇവിടെയെങ്ങും വെക്കേണ്ടതല്ലെന്നു അറിയിച്ചു ഉന്നതരെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്നു വിശദമായ പരിശോധനയിലാണ് ലോകത്തെ ഏറ്റവും വലിയ പവിഴമാണിതെന്നു വ്യക്തമായത്. സര്‍ക്കാര്‍ ടൂറിസം വകുപ്പ് ഇതേ കുറിച്ചുള്ള വാര്‍ത്ത ചിത്ര സഹിതം സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ ഇത് കാണാനായി സന്ദര്‍ശന പ്രവാഹവുമായി.
1930 കളില്‍ പാലാവാനില്‍ നിന്ന് തന്നെ കണ്ടെത്തിയ 14 കിലോഗ്രാം തൂക്കമുള്ള പേള്‍ ഓഫ് അല്ലാഹു എന്ന പവിഴവും പേള്‍ ഓഫ് ലാവോസ് എന്ന പവിഴവുമാണ് നിലവില്‍ ലോകത്ത് ഏറ്റവും വലുതെന്നു കരുതപ്പെട്ടിരുന്നത്. അക്കാലത്തു തന്നെ അവക്ക് കോടികളുടെ മൂല്യം കണക്കാക്കപ്പെട്ടിരുന്നു. എന്നാല്‍,ഇപ്പോള്‍ കണ്ടെത്തിയ പവിഴത്തിനു ഈ അവസ്ഥയില്‍ മൂല്യം കണക്കാക്കാന്‍ തന്നെ കഴിയില്ലെന്ന നിഗമനത്തിലാണ് രത്‌ന മൂല്യം കണക്കാക്കുന്നവരുടെ നിഗമനം. ഏതായാലും പാവപ്പെട്ട മുക്കുവന്റെ വാര്‍ത്ത ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."