HOME
DETAILS

ഇബ്നു അറബി തിരിച്ചുവരുന്നു

  
backup
October 29 2023 | 05:10 AM

ibn-arabi-returns

സാദിഖ് ഫൈസി താനൂർ

സി.ഇ. 1501 ൽ ഇറാനിൽ ഷാ ഇസ്മാഈൽ സ്ഥാപിച്ച സഫാവിദ് ഭരണകൂടം മുസ്‌ലിം ലോകത്താകെ ശീഇസം പ്രചരിപ്പിക്കാൻ തീവ്രശ്രമങ്ങൾ നടത്തുന്നു. ഇറാഖിലും മറ്റും കടന്നുകയറി സുന്നികളെ വേട്ടയാടുന്നു. ഉലമാക്കളെ കൊന്നുകളയുന്നു. മഹാത്മാക്കളുടെ മഖ്ബറകളും ശേഷിപ്പുകളും കത്തിച്ചുകളയുന്നു. അവർക്കു വേണ്ട എല്ലാ ഒത്താശകളും ചെയ്യുന്നതാകട്ടെ അറബ് ലോകം ഭരിക്കുന്ന മംലൂക്കികളും. ഇസ്‌ലാമിനെ തകർക്കാൻ കച്ചകെട്ടി ഇറങ്ങിയ പോർച്ചുഗീസുകാരോടു പോലും ചങ്ങാത്തം കൂടി, മുസ്‌ലിം ലോകത്ത് കടന്നുകയറാൻ ശ്രമിച്ച ശീഈ ഭരണാധികാരിയെ തകർക്കാൻ സുൽത്വാൻ സലീം ഒന്നാമൻ ഇറങ്ങിയപ്പോൾ അവിടെയും ശിയാക്കളെ സഹായിക്കാൻ മംലൂക്കികൾ രംഗത്തിറങ്ങി.
ആദർശവാദിയായ സുൽത്വാൻ സലീമിന് അത് സഹിച്ചില്ല. അദ്ദേഹം മംലൂക്കികളെ നിലംപരിശാക്കാൻ തന്നെ തീരുമാനിച്ചു. അങ്ങനെ 1516 ഒാഗസ്റ്റ് 28ന് സിറിയയിലെ മർജ് ദാബിഖിൽവച്ച് മംലൂക്കി രാജാവ് അശ്റഫ് ഖാനിസു ഗൂരി(1441-1516)യെ പരാജയപ്പെടുത്തി സിറിയയും ഈജിപ്തുമെല്ലാം ഉസ്മാനികളുടേതാക്കി. സ്വാഭാവികമായും അവരുടെ ആശ്രിതരായി കഴിഞ്ഞിരുന്ന മക്ക, മദീന ഉൾപ്പെടുന്ന ഹിജാസ് യാതൊരു സൈനിക നീക്കങ്ങളുമില്ലാതെ സ്വയം ഉസ്മാനികൾക്കു കീഴിൽ വന്നു.
മർജ് ദാബിഖ് യുദ്ധം കഴിഞ്ഞു വിജയശ്രീലാളിതനായി വന്നു ഡമസ്കസിൽ വിശ്രമിച്ചുകൊണ്ടിരിക്കുന്നു. സലീം അന്നു രാത്രി ഒരു കിനാവ് കണ്ടു. താൻ ഏറെ ആദരിക്കുന്ന സൂഫി ചക്രവർത്തി ശൈഖുൽ അക്ബർ മുഹ്‌യിദ്ദീൻ ഇബ്നു അറബി (1116 -1240)വന്നു, അദ്ദേഹത്തിൻ്റെ ഖബറിടം കണ്ടെത്തി പരിപാലിക്കണമെന്നു പറയുന്നു. ഒരു കറുത്ത കുതിരപ്പുറത്തു കയറി യാത്ര ചെയ്താൽ, ആ കുതിര ചെന്നെത്തുന്നയിടത്താണ് തൻ്റെ ഖബറിടം എന്ന് ഓർമപ്പെടുത്തുന്നു.
സ്വപ്നം കണ്ട് സലീം ഞെട്ടിയുണർന്നു. താൻ ഏറെ സ്നേഹിക്കുന്ന സൂഫീ ചക്രവർത്തിയാണ് മുഹ്‌യിദ്ദീൻ ഇബ്നു അറബി. ഫുതൂഹാത്തുൽ മക്കിയ്യയും ഫുസ്വൂസ്വുൽ ഹികമും ഉൾപ്പെടെ, ലോകത്തെ അത്ഭുതപ്പെടുത്തിയ എണ്ണൂറോളം ആധ്യാത്മിക ഗ്രന്ഥങ്ങളെഴുതിയ മഹാൻ. സൂഫീ ചക്രവാളത്തിൽ ഒരേസമയം മന്ദമാരുതനായും ഇടിമിന്നലായും പ്രകമ്പനമുണ്ടാക്കിയ പണ്ഡിതൻ. സുൽത്വാനുൽ ഉലമാ എന്നു പണ്ഡിത ലോകം വാഴ്ത്തുന്ന ഇസ്സു ബിൻ അബ്ദിസ്സലാമി (1181-1262)ൻ്റെ അടുത്തുവന്നു ഒരു ശിഷ്യൻ ഈ കാലഘട്ടത്തിൻ്റെ ഖുത്വുബിനെ കാണിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഇസ്സ് അയാളെ നേരെ കൊണ്ടുപോയത് ഡമസ്കസ് പള്ളിയിലേക്ക്. അവിടെ ആത്മീയ ഭാഷണം നടത്തിക്കൊണ്ടിരിക്കുന്ന ഇബ്നു അറബിയെ ചൂണ്ടിക്കാണിച്ചു ഇസ്സ് പറഞ്ഞു; ഇതാണ് നീ അന്വേഷിക്കുന്ന ഈ കാലഘട്ടത്തിൻ്റെ ഖുത്വുബ്!
സ്പെയിനിൽ ജനിച്ച ഇബ്നു അറബി നീണ്ട ദേശാടനങ്ങളിലൂടെ ടുണീഷ്യ, മക്ക, ഈജിപ്ത്, ആഫ്രിക്ക, ആലപ്പോ, തുർക്കി തുടങ്ങിയ ഭൂഭാഗങ്ങളില്ലെല്ലാം മതാത്മീയ, സാമൂഹിക, രാഷ്ട്രീയ ഇടപെടലുകൾ നടത്തി. കോന്യ സുൽത്താൻ കേ കൗ, സലാഹുദ്ധീൻറെ മകനും അയ്യൂബിദ് സുൽത്താനുമായ മാലിക് അസ്സാഹിർ, മുളഫറുദ്ദീൻ തുടങ്ങിയവർക്ക് ആത്മീയ വഴി കാണിച്ച ഇബ്നു അറബി തന്നെയാണ് സലീം ഒന്നാമൻ്റെ പ്രപിതാവ് സുലൈമാൻ ഷായുടെയും വഴികാട്ടി. അങ്ങനെ പ്രപിതാവിൻ്റെ വഴികാട്ടി എന്ന ഒരു ബന്ധം കൂടി സലീമിന് ഇബ്നു അറബിയോടുണ്ട്. 1240 നവംബർ 16 ന് ഡമസ്കസിൽ വച്ചു ഇബ്നുൽ അറബി പരലോകം പ്രാപിച്ചു. ഡമസ്കസിലെ സാലിഹിയ്യയിൽ മറവ് ചെയ്യപ്പെട്ടു.
അതിനുശേഷം വന്ന ചിലർ ഇബ്നു അറബിയുടെ ചിന്തകൾ പിഴച്ചതാണെന്ന വാദമുയർത്തി വിവാദങ്ങളുണ്ടാക്കി. തങ്ങളുടെ കൊട്ടാര പണ്ഡിതനെ പോലെ കഴിഞ്ഞിരുന്ന ഇബ്നുതൈമിയ്യ (1263-1328) ഉൾപ്പെടെയുള്ളവർ ആ വാദമുയർത്തിയപ്പോൾ, അവരെ തൃപ്തിപ്പെടുത്താൻ മംലൂക്കികൾ ഇബ്നു അറബിയെ പാടെ തള്ളിക്കളഞ്ഞു. അദ്ദേഹത്തിൻ്റെ ഖബറിടം ഒരടയാളവും കാണപ്പെടാത്ത വിധം മായ്ച്ചു കളഞ്ഞു. പിന്നെയും നൂറ്റാണ്ടുകൾ കഴിഞ്ഞുപോയി.
ആ ഇബ്നു അറബിയാണിപ്പോൾ, തൻ്റെ മഖ്ബറ വീണ്ടെടുക്കണമെന്നു പറഞ്ഞു സുൽത്വാൻ സലീമിനെ സ്വപ്നത്തിൽ സമീപിക്കുന്നത്. അടുത്ത ദിവസം ഡമാസ്കസിലെ പ്രമുഖ പണ്ഡിതൻ അഹ്മദ് ബിൻ സുലൈമാൻ ബിൻ കമാൽ സലീമിനെ കാണാൻ വന്നു. അദ്ദേഹം ഇബ്നു അറബിയുടെ ഒരു കിതാബ് കാണിച്ചു കൊടുത്തു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു; സീൻ വന്നു ശീനിൽ പ്രവേശിച്ചാൽ മീമിൻ്റ ഇടം വെളിച്ചത്തു വരും. സീൻ എന്നാൽ സലീം എന്നും, ശീൻ എന്നത് സിറിയൻ ഭൂമിയായ ശാമും, മീം എന്നത് മുഹ്‌യിദ്ദീൻഇബ്നു അറബിയാണെന്നും അദ്ദേഹം വിശദീകരിച്ചു. സലീം വന്നു സിറിയയിൽ പ്രവേശിച്ചാൽ മുഹ്‌യിദ്ദീൻ ഇബ്നു അറബിയുടെ മഖ്ബറ വെളിച്ചത്തുവരും എന്ന ശൈഖുൽ അക്ബറിൻ്റെ തന്നെ പ്രവചനം!
അതോടെ, ഖബറിടം തിരയാൻ, കിനാവിൽ കണ്ട പോലെ കറുത്ത കുതിരയെ അന്വേഷിക്കലായി. നീണ്ട പരിശ്രമത്തിനും അന്വേഷണത്തിനും ശേഷം ഒരിടത്തുനിന്നു കറുത്ത കുതിരയെ കിട്ടി. സുൽത്വാൻ അതിൻ്റെ പുറത്തു കയറി. കുതിര നേരെ ഡമസ്കസിലെ സാലിഹിയ്യയിലെ കുപ്പത്തൊട്ടിയുടെ ഭാഗത്തേക്ക് നടന്നു. അവിടെവച്ച് സ്വന്തം കാലുകൊണ്ട് കുതിരതന്നെ മാന്താൻ തുടങ്ങി. അതോടെ സുൽത്വാനും ഇറങ്ങി മണ്ണുമാന്തി. നോക്കുമ്പോൾ, ആ ഖബ്ർ! അതിൽ ഒരു ശിലയും. ആ കല്ലിൽ കുറച്ചു കൂടി വ്യക്തമായി തന്നെ എഴുതിയിരിക്കുന്നു; സീൻ ശീനിൽ പ്രവേശിച്ചാൽ മുഹ്യയദ്ദീൻ ഇബ്നു അറബിയുടെ ഖബർ വെളിയിൽ വരും!
സുൽത്വാൻ അവിടത്തെ ചപ്പുചണ്ടികളെല്ലാം മാറ്റാൻ ഉത്തരവിട്ടു. ഇബ്നു അറബിയുടെ മഖ്ബറ പുനർനിർമിച്ചു. അതിനോടനുബന്ധിച്ചു ഒരു മസ്ജിദും സ്ഥാപിച്ചു. ഉസ്മാനികൾ ഡമാസ്കസിൽ സ്ഥാപിച്ച ആദ്യത്തെ മസ്ജിദ്. അങ്ങനെ ഇബ്നു അറബിയുടെ മഖ്ബറ വെളിയിൽ വന്നു. ഇബ്നു അറബിക്ക് ഖിദ്മത്ത് ചെയ്തതിൻ്റെ അനുഗ്രഹങ്ങൾ സുൽത്വാൻ സലീം അനുഭവിച്ചു. ഇബ്നു അറബിയുടെ ചാരത്ത് നിർമിക്കപ്പെട്ട പളളി ഇപ്പോൾ തക്കിയ്യത്തു സലീമിയ്യ എന്നറിയപ്പെടുന്നു.
ശംസുദ്ദീൻ ബക്രി: അൽ കവാകിബുസ്സാഇറ. പേജ്:18, സുയൂത്വി: തൻബീഹുൽ ഗബിയ്യ്: 17, യൂസുഫ് നബ്ഹാനി: ജാമിഉ കറാമാത്തിൽ ഔലിയാ 1/163, അബ്ദുല്ലത്വീഫ് ഹുസൈനി: സുബ്ദത്തുൽ ഹഖീഖ: 294, ഔലിയാ ശിൽബി: അർഹിമത്തു ഇലാമിസ്വർ 2/159,അബ്ദുൽ ഖാദിർ ത്വറാബൽസി: ദുററുൽ ഹിസാൻ:57, അബു സ്സനാ സഫാഖസി: നുസ്ഹത്തുൽ അൻള്വാർ 2 /120.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago