ഗാസയില്‍ 'സ്റ്റാര്‍ലിങ്ക്' ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്ന് മസ്‌ക്ക്; എതിര്‍ത്ത് ഇസ്‌റാഈല്‍
ഇസ്‌റാഈല്‍ അടിസ്ഥാന സേവനങ്ങള്‍ക്കൊപ്പം ഇന്റര്‍നെറ്റും തടഞ്ഞ ഗാസക്ക് 'സ്റ്റാര്‍ലിങ്ക്' ഇന്റര്‍നെറ്റ് സേവനം വാഗ്ദാനം ചെയ്ത് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക്ക്. സാറ്റലൈറ്റ് വഴിയുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗാസയിലെ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കുമെന്നാണ് മസ്‌ക്ക് അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇസ്‌റാഈല്‍ രംഗത്ത് വന്നിട്ടുണ്ട്. ഹമാസ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന് ഇസ്‌റാഈല്‍ വിദേശകാര്യ മന്ത്രി ഷലോമോ കാര്‍ഹി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
കൂടാതെ ഗാസയിലേക്ക് സ്റ്റാര്‍ലിങ് സേവനം എത്തിച്ചാല്‍ കമ്പനിയുമായുള്ള എല്ലാ ബന്ധവും വിഛേദിക്കുമെന്നും ഇസ്‌റാഈല്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌ക്ക് ഗാസയിലേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുമെന്ന് അറിയിച്ചത്. റഷ്യ യുക്രയ്‌നില്‍ അധിനിവേശം നടത്തിയ സമയത്തും മസ്‌ക്ക് സ്റ്റാര്‍ലിങ്ക് സേവനം യുക്രെയ്‌ന് നല്‍കിയിരുന്നു.
Content Highlights:Israel warns Elon Musk against offering communication support to Gaza
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."