കളമശ്ശേരി സ്ഫോടനം: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണം; പരാതിയുമായി എ.ഐ.വൈ.എഫ്
കളമശ്ശേരി സ്ഫോടനം: സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണം; പരാതിയുമായി എ.ഐ.വൈ.എഫ്
തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ നുണപ്രചാരണം നടത്തിയതിന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണാണ് കളമശ്ശേരി പൊലിസില്‍ പരാതി നല്‍കിയത്.
കേരള സമൂഹത്തില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കുക, മുസ്ലിം സമുദായത്തില്‍ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക എന്നീ ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയാണ് ഈ പ്രചാരണം നടത്തിയിട്ടുള്ളത്. കേരളത്തില്‍ കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കടുത്ത ശിക്ഷക്ക് അര്‍ഹമായ കുറ്റകൃത്യമാണ് നടത്തിയിട്ടുള്ളതെന്നും പരാതിയില്‍ എ.ഐ.വൈ.എഫ് വ്യക്തമാക്കുന്നു.
അതേസമയം സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് നേരത്തെ പത്തനംതിട്ടയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. റിവ ഫിലിപ്പ് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസെടുത്തത്. എസ്.ഡി.പി.ഐ ബോംബ് ആക്രമണം നടത്തി എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റിന്റെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഫേസ്ബുക്ക് പ്രൊഫൈല്‍ പൊലിസ് നിരീക്ഷിച്ച് വരികയാണ്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്,ഇത് പിന്നീട് പിന്‍വലിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."