റെയില്‍വേ വികസനം: ബജറ്റിനു മുന്‍പ് അധികൃതര്‍ക്ക് മുന്നിലെത്തിക്കണമെന്ന്
കാഞ്ഞങ്ങാട്: റെയില്‍വേ സംബന്ധമായ വികസന പ്രശ്‌നങ്ങള്‍ ബജറ്റ് നടക്കുന്നതിന് മുന്‍പ് തന്നെ അധികൃതര്‍ക്ക് മുന്നിലെത്തിക്കണമെന്ന് കാസര്‍കോട് ജില്ലാ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ കേരളം ഇപ്പോഴും വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ബജറ്റ് തുടങ്ങുന്ന സമയത്താണ് എത്തിക്കുന്നത്.
ഇതിന് മാറ്റമുണ്ടാവണം. ജില്ലയിലെ റെയില്‍വേ യാത്രക്കാര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പര്യടനം നടത്തി വിവരങ്ങള്‍ ശേഖരിക്കുകയും അവ നിവേദന രൂപത്തില്‍ റെയില്‍വേ മന്ത്രാലയത്തിനും, ജനപ്രതിനിധികള്‍ക്കും കൈമാറും.
നിര്‍ദ്ദിഷ്ട തിരുവനന്തപുരംകണ്ണൂര്‍ അതിവേഗ പാത മംഗളൂരു വരെ നീട്ടണമെന്നാവശ്യപ്പെട്ട് ബഹുജന സമര്‍ദ്ദം ഉയര്‍ത്തുന്നതിന് കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കും. ഇതിനായി കാസര്‍കോട് പ്രവര്‍ത്തിച്ച് വരുന്ന ആക്ഷന്‍ കമ്മിറ്റിയുമായി യോജിച്ച് പ്രവര്‍ത്തിക്കും.
ജില്ലയിലെ വിവിധ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് കമ്മിറ്റികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ രുപീകരിക്കും.
നിലവില്‍ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കും.വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് സി.മുഹമ്മദ് കുഞ്ഞി, സി കുഞ്ഞാഹമ്മദ് പാലക്കി, ടി.ഹംസ മാസ്റ്റര്‍, മഹ്മൂദ് മുറിയനാവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."