HOME
DETAILS

ജബലിയ്യ അഭയാര്‍ഥി ക്യാംപിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ഇസ്‌റാഈല്‍

  
backup
November 01, 2023 | 3:14 AM

israel-confirms-airstrike-on-jabalia-refugee-camp-in-gaza

ജബലിയ്യ അഭയാര്‍ഥി ക്യാംപിലെ കൂട്ടക്കുരുതിയെ ന്യായീകരിച്ച് ഇസ്‌റാഈല്‍

ഗസ്സ: നിരപരാധികളും നിസ്സഹായരുമായ ഒരു ജനതക്കുമേല്‍ നടത്തുന്ന തീര്‍ത്തും ഏകപക്ഷീയവും അതിക്രൂരവുമായ ആക്രണങ്ങളെയും മനുഷ്യക്കുരുതിയേയും ന്യായീകരിച്ച് വീണ്ടും ഇസ്‌റാഈല്‍. കഴിഞ്ഞ ദിവസം ഗസ്സയിലെ ഗസ്സയിലെ ജബലിയ്യ അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയതിനെ ന്യായീകരിച്ചാണ് ഇപ്പോള്‍ സയണിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സംഭവം സ്ഥിരീകരിച്ച് ഇസ്‌റാഈല്‍ ഡിഫന്‍സ് ഫോഴ്‌സ് പറയുന്നു. ഒക്ടോബര്‍ ഏഴിന് ഇസ്‌റാഈലിന് നേരെ നടത്തിയ ആക്രമണമണത്തിന്റെ മുഖ്യ സൂത്രധാരരില്‍ ഒരാള്‍ ജബലിയ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും ഇസ്‌റാഈല്‍ അവകാശപ്പെടുന്നു.

അഭയാര്‍ഥി ക്യാംപിലുണ്ടായ വ്യോമാക്രമണത്തില്‍ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേല്‍പ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. നൂറിലധികം പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ജബലിയ്യ ക്യാമ്പില്‍ ഇസ്‌റാഈല്‍ ആറ് തവണ ബോംബിട്ടതായാണ് അധികൃതര്‍ പറയുന്നത്. ക്യാംപ് പൂര്‍ണമായി തകര്‍ക്കപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപില്‍ മരിച്ചവരുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും പ്രയാസമാണെന്നാണ് ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയരക്ടര്‍ പറഞ്ഞത്.

1948 മുതല്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ക്യാംപ് ആക്രമിച്ചതിനെതിരെ വെസ്റ്റ് ബാങ്കിലും ഖത്തറിലുമൊക്കെ പ്രതിഷേധമുണ്ടായി.

അതേസമയം, ഗസ്സക്കുള്ളില്‍ കര മാര്‍ഗമുള്ള ഏറ്റുമുട്ടലും ശക്തമാണ്. ഇസ്‌റാഈല്‍ സൈന്യം ഗസ്സ സിറ്റി ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആള്‍നാശം പുറത്തുവിടാന്‍ ഹമാസ് വെല്ലുവിളിച്ചിരിക്കുകയാണ്. സൈനികരുടെ മരണക്കണക്ക് പുറത്തുവിട്ടാല്‍ നെതന്യാഹു സര്‍ക്കാര്‍ വീഴുമെന്നും ഹമാസ് പറഞ്ഞു. അതേസമയം, കരയുദ്ധത്തില്‍ കനത്ത വില നല്‍കേണ്ടി വരുന്നുവെന്ന് ഇസ്‌റാഈല്‍ പ്രതിരോധമന്ത്രി മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ നിരവധി കമാന്‍ഡര്‍മാരെ വധിച്ചെന്നും ഇസ്രായേല്‍ പറഞ്ഞു. അതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വെള്ളിയാഴ്ച വീണ്ടും ഇസ്‌റാഈലിലെത്തും.

അതിനിടെ, ഗസ്സയില്‍ ഇന്ധനക്ഷാമവും രൂക്ഷമായി തുടരുകയാണ്. ഭക്ഷണത്തേക്കാളേറെ ആവശ്യം ഇന്ധനത്തിനാണെന്നാണ് ഗസ്സ നിവാസികള്‍ പറയുന്നത്. ആശുപത്രികളില്‍ പതിനായിരങ്ങളാണ് ഓപ്പറേഷനായി കാത്തിരിക്കുന്നത്. ഇന്ധനമില്ലാത്തതിനാലാണ് ഓപ്പറേഷന്‍ നടക്കാത്തത്. ആശുപത്രി പ്രവര്‍ത്തനം നാളെ വൈകുന്നേരത്തോടെ നിര്‍ത്തുമെന്ന് ഗസ്സയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയരക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ ഇസ്‌റാഈല്‍ ഭീകരാക്രമണത്തില്‍ ഗസ്സ മുനമ്പില്‍ ഇന്റര്‍നെറ്റ് സംവിധാനം വീണ്ടും താറുമാറായിട്ടുണ്ട്. തങ്ങള്‍ പുനഃസ്ഥാപിച്ച കണക്ഷനുകള്‍ വീണ്ടും നശിപ്പിക്കപ്പെട്ടതായി ഫലസ്തീന്‍ ടെലികോം കമ്പനി പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ ചതിച്ചു; യാത്രക്കാരെ ചേര്‍ത്തുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ- 37 ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ച് വര്‍ധന

Kerala
  •  6 days ago
No Image

പരാതി പ്രവാഹം; പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും നീക്കണം

Kerala
  •  6 days ago
No Image

ശബരിമലക്കായി 456 ബസുകൾ മാറ്റിയതിനു പിന്നാലെ തെരഞ്ഞെടുപ്പിനും കെ.എസ്.ആർ.ടി.സി ബസുകൾ; യാത്രാക്ലേശം രൂക്ഷമാകും

Kerala
  •  6 days ago
No Image

പള്ളി പൊളിച്ചിട്ട് 33 വർഷം; അന്തിമ വിധി വന്നിട്ട് വന്നിട്ട് ആറുവർഷം; രാമക്ഷേത്രം ഉയർന്നു; പള്ളി നിർമാണത്തിന് അനുമതിയില്ല

National
  •  6 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളില്ലാതെ മൂന്ന് പഞ്ചായത്തുകൾ

Kerala
  •  6 days ago
No Image

അവിടെ ഇ-പോസ് മെഷിൻ, ഇവിടെ വോട്ടിങ് മെഷിൻ; അങ്കത്തട്ടിൽ 200 ഓളം റേഷൻ വ്യാപാരികളും

Kerala
  •  6 days ago
No Image

ഹജ്ജ് 2026; വെയ്റ്റിങ് ലിസ്റ്റിലെ 391 പേർക്കു കൂടി അവസരം; സ്വകാര്യ ഹജ്ജ് തീർഥാടകർ ബുക്കിങ് ജനുവരി 15നകം പൂർത്തിയാക്കണം

Kerala
  •  6 days ago
No Image

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പണ കേസ്; കോടതി മാറ്റാൻ ഇ.ഡി നീക്കം; എതിർത്ത് സ്‌പെഷൽ പ്രോസിക്യൂട്ടർ

Kerala
  •  6 days ago
No Image

വാടക വാഹനവുമായി അപകടകരമായ അഭ്യാസങ്ങൾ: അറസ്റ്റിലായ ടൂറിസ്റ്റിന് 2,000 ദിർഹം പിഴ, 23 ബ്ലാക്ക് പോയിന്റ്സ്, വാഹനം കണ്ടുകെട്ടി

uae
  •  6 days ago
No Image

UAE Traffic Alert : അബൂദബിയിൽ വിവിധ റോഡുകൾ ചൊവ്വാഴ്ച മുതൽ അടച്ചിടുന്നു

uae
  •  6 days ago