അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് അവസാന വര്‍ഷ ബിരുദ ബിരുദാനന്തര ക്ലാസുകള്‍ ഒക്ടോബര്‍ നാല് മുതല്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജുകളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കമുള്ള ബിരുദ ബിരുദാനന്തര അവസാന വര്‍ഷ വിദ്യാര്‍ഥികളുള്ള എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാം. അതിനായി ഒരു ഡോസ് വാക്സിനെങ്കിലും വിദ്യാര്‍ഥികളും അധ്യാപകരും സ്വീകരിച്ചിരിക്കണം. അത്തരമാളുകള്‍ക്ക് മാത്രമേ ക്ലാസിലെത്താന്‍ കഴിയു. ബിരുദ വിദ്യാര്‍ഥികളിലും അധ്യാപകരിലും കൊവിഡ് വാക്സിന് എടുക്കാത്തവര്‍ ഈാഴ്ച തന്നെ ആദ്യ ഡോസ് പൂര്‍ത്തീകരിക്കണം. ഇതിനായി അവര്‍ക്ക് മുന്‍ഗണന നല്‍കും. രണ്ടാം ഡോസിന് അര്‍ഹതയുള്ളവര്‍ക്കും മുന്‍ഗണന നല്‍കും.അതേസമയം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന അനുമതി നല്കി. ബയോ ബബിള്‍ മാതൃകയിലായിരിക്കും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.ഇത്തരം സ്ഥാപനങ്ങള്‍, ഒരു ഡോസ് വാക്സിനേഷനെങ്കിലും പൂര്‍ത്തിയാക്കിയ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. എന്നാല്‍ ആരും ക്യാമ്പസ് വിട്ടു പോകാന്‍ പാടില്ലെന്നും ഇപ്പോള്‍ തന്നെ ഇത്തരം സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. ആരില്‍ നിന്നും രോഗം പകരാവുന്ന സ്ഥിതിയാണുളളത്. എന്നാല്‍ വാക്സിനേഷന് അണുബാധ ഗുരുതരമാകുന്നതും ആശുപത്രി വാസം ആവശ്യമായി വരുന്നതുമായ സ്ഥിതി ഗണ്യമായി കുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."