HOME
DETAILS

'നോ ബോഡി ടച്ചിങ്്, പ്ലീസ് കീപ് എവേ ഫ്രം മീ'; മാധ്യമങ്ങളോട് സുരേഷ് ഗോപി

  
backup
November 01, 2023 | 12:29 PM

no-body-touching-please-keep-away-from-m

'നോ ബോഡി ടച്ചിങ്്, പ്ലീസ് കീപ് എവേ ഫ്രം മീ'; മാധ്യമങ്ങളോട് സുരേഷ് ഗോപി

കൊച്ചി: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി. 'നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ' എന്നു പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങിയത്. കൊച്ചി കലൂരില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ കേരളപ്പിറവി ദിനാഘോഷത്തിന് എത്തിയതായിരുന്നു സുരേഷ് ഗോപി. കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ഇടങ്ങളില്‍ സുരക്ഷ ശക്തമാക്കുന്നതിന് ഭാഗമായി സമ്മേളന സ്ഥലത്ത് പൊലീസ് എത്തി പരിശോധനയും നടത്തിയിരുന്നു.

ഇന്നു തൃശൂരില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുത്തശേഷം മടങ്ങിയപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍നിന്ന് സുരേഷ് ഗോപി ഒഴിഞ്ഞുമാറിയിരുന്നു. 'വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍.

കോഴിക്കോട് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതില്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട്ടെ ഹോട്ടലില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണു വിവാദ സംഭവമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  22 days ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  22 days ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  22 days ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  22 days ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  22 days ago
No Image

വാടകക്കാരൻ ഇനി വീട്ടുടമ! ദുബൈയിൽ ഭവന വിൽപ്പനയിൽ വർദ്ധനവ്: വാടക വളർച്ച നിലച്ചു; ഇനി വിലപേശാം

uae
  •  22 days ago
No Image

ബെംഗളുരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി; ഉദ്ഘാടനം നാളെ

Kerala
  •  22 days ago
No Image

എന്നെ പ്രചോദിപ്പിച്ച കായിക താരങ്ങൾ അവർ മൂന്ന് പേരുമാണ്: റൊണാൾഡോ

Football
  •  22 days ago
No Image

യുഎഇ ഫുട്‌ബോൾ ഇതിഹാസം ഉമർ അബ്ദുൾറഹ്മാൻ അമൂറി വിരമിച്ചു; 17 വർഷത്തെ കരിയറിന് വിരാമം

uae
  •  22 days ago
No Image

ദുബൈയിലെ യാത്രാദുരിതത്തിന് അറുതിയാകുമോ? 170 ബില്യൺ ദിർഹമിൻ്റെ ഹൈവേ പദ്ധതിക്ക് അംഗീകാരം; ആശ്വാസത്തിൽ യാത്രക്കാർ

uae
  •  22 days ago