HOME
DETAILS

ബംഗാളില്‍ ബി.ജെ.പി എം.പിയുടെ വീടിന് നേരെ ബോംബേറ്; പിന്നില്‍ തൃണമൂല്‍ പ്രവര്‍ത്തകരെന്ന് ആരോപണം

  
backup
September 08 2021 | 05:09 AM

3-bombs-thrown-at-bjp-mps-home-near-kolkata-party-blames-trinamool

കൊല്‍ക്കത്ത: ബി.ജെ.പി എം.പി അര്‍ജുന്‍ സിങിന്റെ വീടിന് നേരെ ബോംബേറ്. കൊല്‍ക്കത്തയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജഗത്ദാലിലെ അര്‍ജുന്‍ സിങിന്റെ വീടിന് നേരെയാണ് മൂന്ന് തവണ ബോംബേറ് ഉണ്ടായത്.

രാവിലെ 6.30 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ മൂന്ന് പേരാണ് അക്രമം നടത്തിയത്.സംഭവത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പൊലിസ് അറിയിച്ചു.

അതേസമയം, ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവസമയത്ത് ഡല്‍ഹിയിലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു.

ബംഗാളിലെ ക്രമസമാധാനത്തെക്കുറിച്ച് ആശങ്കയുണ്ടാക്കുന്ന സംഭവമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍ പറഞ്ഞു. ബംഗാളില്‍ അക്രമം അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."