വ്യക്തിവിരോധം തീര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല; സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ട്: ജലീലിനെ തള്ളി സഹകരണ മന്ത്രി
തിരുവനന്തപുരം: എ.ആര്‍ ബാങ്ക് തട്ടിപ്പില്‍ കെ.ടി. ജലീലിനെ തള്ളി സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. എ.ആര്‍ ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. സഹകരണ സ്ഥാപനങ്ങളിലെ വിഷയങ്ങളില്‍ ഇ.ഡി അന്വേഷിക്കേണ്ട കാര്യമില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം കെ.ടി ജലീലിന്റെ പ്രസ്താവനകളില്‍ സിപിഎമ്മും അതൃപ്തി പ്രകടമാക്കി. സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. സഹകരണ ബാങ്കില്‍ ഇ.ഡി അന്വേഷിക്കണമെന്നത് പാര്‍ട്ടി നിലപാടിന് എതിരെന്നും സി.പി.എം വിലയിരുത്തി.
ജലീലിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു. എന്നാല്‍, കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടത്തില്‍ ഉറച്ചുതന്നെയെന്ന് ജലീല്‍ ഇന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."