HOME
DETAILS

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

  
backup
November 02, 2023 | 7:45 AM

a-letter-from-gaza-about-schools

'ഇവിടെ ഇനി സ്‌കൂളുകളില്ല, കാരണം പഠിക്കേണ്ടിയിരുന്ന കുഞ്ഞുങ്ങളെല്ലാം രക്തസാക്ഷികളായിരിക്കുന്നു' ഗസ്സയില്‍ നിന്ന് ഉള്ളുലക്കുന്ന ഒരു കുറിപ്പ് കൂടി

'ഗസ്സയിലെ അദ്ധ്യയന വര്‍ഷം നിര്‍ത്തലാക്കിയിരിക്കുന്നു. യുദ്ധം കാരണമല്ല. അവിടുത്തെ വിദ്യാര്‍ഥികളെല്ലാം രക്ത സാക്ഷിത്വം നേടിയിരിക്കുന്നു' ഗസ്സയില്‍ നിന്നും നമ്മുടെ ഉള്ളമുലക്കുന്ന ഒരു കുറിപ്പു കൂടി. അര്‍ഥങ്ങളേറെയാണ് ഈ കുഞ്ഞു വരികള്‍ക്ക്. നാലായിരത്തോളം കുഞ്ഞുങ്ങളെ ഇസ്‌റാഈല്‍ കൊന്നൊടുക്കിയിട്ടും വക്കത്തിരുന്ന് സമാധാന ഗീതങ്ങള്‍ പാടുക മാത്രം ചെയ്യുന്ന, അപലപിക്കലില്‍ മാത്രമൊതുങ്ങിപ്പോയ, വീണ്ടും വീണ്ടും ഇളം രക്തദാഹവുമായി പറന്നു നടക്കുന്ന ഇസ്‌റാഈലിനു നേരെ ഒന്ന് വിരലുയര്‍ത്തുക പോലും ചെയ്യാത്ത ലോക രാജ്യങ്ങള്‍ക്കു മുന്നിലേക്കുള്ള ഒരു ചൂണ്ടു പലകയാണിത്. ഇതു വഴിയെങ്കിലും ഒന്നു കണ്ണു തുറക്കൂ ലോകമേ എന്ന് വിളിച്ചു പറയുകയാണവര്‍.

ഇവിടെ രക്തസാക്ഷിത്വമെങ്കിലും സർട്ടിഫിക്കറ്റ് അഥവാ സാക്ഷ്യപത്രത്തിനും അറബിയിൽ 'ശഹാദത്ത്' എന്നാണ് പറയുന്നത്. ഒരു നിലയ്ക്ക് അതാണ് സത്യം. കാലങ്ങളായി അവിടുത്തെ കുഞ്ഞുങ്ങൾ ഇങ്ങനെയാണ്. പഠനം പൂർത്തിയാക്കാതെ പാതിവഴിയിൽ അവർ പറന്നുയരുന്നു. രക്തസാക്ഷിത്വമെന്ന സാക്ഷ്യപത്രവുമായി.

3648 കുട്ടികളാണ് കണക്കനുസരിച്ച് ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. കണക്കുകൾ മാത്രമാണത്. കണക്കിൽ പെടാത്തതും കെട്ടിടങ്ങൾക്കിടയിലും മറ്റും കാണാതായവരും ഏറെ. 2,290 സ്ത്രീകളും അടക്കം 8,796 പേർ ഒക്ടോബർ ഏഴുമുതൽ ഇസ്‌റാഈൽ ഏകപക്ഷീയമായി നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 22,219 പേർക്ക് പരിക്കേറ്റെന്നും കണക്കുകളിൽ പറയുന്നു. 1,020 കുട്ടികളടക്കം 2,030 പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഇപ്പോഴും ഗസ്സക്കുമേൽ തീതുപ്പിക്കൊണ്ടിരിക്കുകയാണ് ഇസ്‌റാഈൽ യുദ്ധവിമാനങ്ങൾ. കരവഴിയുള്ള പരിശോധനയും ആക്രമണങ്ങളും അതിന് പുറമേ. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അഭയാർഥി ക്യാംപുകൾ താമസസ്ഥലങ്ങൾ എന്തിനേറെ ആശുപത്രികൾ പോലും ലക്ഷ്യമിട്ടാണ് സയണിസ്റ്റ് ആക്രമണങ്ങൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയിലേക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ ബഹ്‌റൈന്‍ മന്ത്രാലയസമിതി

bahrain
  •  2 days ago
No Image

ഉമ്മു റമൂലിലെ വെയർഹൗസുകളിൽ തീപിടുത്തം; 40 മിനിറ്റിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി

uae
  •  2 days ago
No Image

അത്ഭുത ബൈസിക്കിൾ കിക്കിന് പിന്നാലെ റൊണാൾഡോ; ലയണൽ മെസ്സി തന്റെ കരിയറിൽ ബൈസിക്കിൾ കിക്ക് ഗോൾ നേടിയിട്ടുണ്ടോ? പുതിയ ചർച്ചകൾക്ക് തുടക്കമിട്ട് ഫുട്ബോൾ ലോകം

Football
  •  2 days ago
No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  2 days ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  2 days ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  2 days ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  2 days ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  2 days ago