കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബി.എം.എസ് പ്രതിഷേധിച്ചു
പാലക്കാട്: ഭരണത്തിന്റെ മറവില്‍ രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് പണയം വെക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമില്ലെന്ന് ബി.എം.എസ് സംസ്ഥാന ട്രഷറർ R രഘുരാജ് കോർപ്പറേറ്റുകളെ നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയമെന്നും രഘുരാജ് ' കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബി.എം.എസ് കലട്രേറ്റിനു മുമ്പിൽ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രഘുരാജ് ' അവശ്യവസ്തുനിയമത്തിലെ ഭേദഗതി വിലക്കയറ്റത്തിനിടയാക്കി.
ഭക്ഷ്യവസ്തു മേഘല കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലായത് കരഞ്ചന്തക്കും പൂഴ്ത്തിവെപ്പിനും ഇടയിക്കി' കോൺഗ്രസ്സിൻ്റെ കാലത്താണ് പൊതു മേഘല സ്ഥാപനങ്ങൾ ആരംഭിച്ചത്. വൻ ലാഭം തരുന്ന നവരത്ന കമ്പിനികൾ പോലും കേന്ദ്ര സർക്കാർ വിറ്റഴിക്കുകയാണ് .പൊതുമേഖല സ്ഥാപനങ്ങൾ രാജ്യത്തിൻ്റെ അനിവാര്യതയാണ് ' പൊതു മേഘല സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം' പെട്രോളിയം ഉത്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തണം' തൊഴിൽ മേഖലകൾ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയമാണെന്നും രഘുരാജ് പറഞ്ഞു ' M ദണ്ഡപാണി അദ്ധ്യക്ഷത വഹിച്ചു.ബി.എം.എസ് ജില്ല സെക്രട്ടറി V രാജേഷ്, KP രാജേന്ദ്രൻ, U പരശുറാം, B വിജയരംഗം എന്നിവർ സംസാരിച്ചു.
[video width="640" height="352" mp4="https://suprabhaatham.com/wp-content/uploads/2021/09/WhatsApp-Video-2021-09-08-at-3.33.57-PM.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."