HOME
DETAILS

നെയ്മറില്ലാത്ത ബ്രസീൽ ഇന്ന് ഷെർദൻ ഷാക്കിരിയുടെ ടീമിനെതിരേ; നെയ്മറിന് പകരക്കാരൻ ആരാവും?

  
backup
November 28 2022 | 07:11 AM

fifa-world-cup-2022-brazil-takes-on-switzerland-without-neymar-2022

 

ദോഹ: കണങ്കാലിനേറ്റ പരുക്കുമൂലം സൂപ്പർതാരം നെയ്മറില്ലാതെ മുൻ ലോക ചാംപ്യൻമാരായ ബ്രസീൽ രണ്ടാം ജയം തേടി ഇന്നിറങ്ങുന്നു. ഇന്ന് സ്വിറ്റ്‌സർലൻഡിനെതിരേ രാത്രി 9.30 നാണ് മത്സരം.

നെയ്മറുടെ പൊസിഷനിൽ റോഡ്രിഗോയോ ലൂക്കാസ് പാക്വിറ്റോയോ വരാനാണ് സാധ്യത. എന്നാൽ പകരക്കാരൻ ആരായിരിക്കുമെന്ന് ഇതുവരെ കോച്ച് ടിറ്റെ വ്യക്തമാക്കിയിട്ടില്ല. നെയ്മറില്ലാതെ കളിച്ചുജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക ടൂർണമെന്റിൽ ടിറ്റെ തെളിയിച്ചിട്ടുണ്ട്. അന്ന് സെമിയിൽ അർജന്റീനയെയും ഫൈനലിൽ പെറുവിനെയും തോൽപ്പിച്ചാണ് ബ്രസീൽ കപ്പുയർത്തിയത്. ടൂർണമെന്റിൽ പരുക്കുമൂലം നെയ്മർക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല.

സെർബിയക്കെതിരെ നടന്ന മത്സരത്തിലെ പൊസിഷനിൽ ചില മാറ്റങ്ങൾ വരുത്തിയാകും സ്വിറ്റ്‌സർലാൻഡിനെതിരെ ടിറ്റെ ടീമിനെ അണിനിരത്തുക. നെയ്മറടക്കം എട്ട് മുന്നേറ്റതാരങ്ങളെ ഉൾപ്പെടുത്തിയാണ് ടിറ്റെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നത്.

ആദ്യകളിയിൽ പ്രതിരോധ ഫുട്‌ബോൾ കളിച്ച സെർബിയയെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്രസീൽ. സ്‌ട്രൈക്കർ റിച്ചാലിസൺ നേടിയ ഇരട്ടഗോളാണ് ബ്രസീലിന് സഹായകരമായത്. റിച്ചാർലിസൺ നേടിയ ഗോളുകളിലൊന്ന് ചാമ്പ്യൻഷിപ്പിലെ ഗോളായി ഇതിനകം വാഴ്ത്തപ്പെട്ടുകഴിഞ്ഞു.

സ്വിറ്റ്‌സർലൻഡും ആദ്യ മൽസരം ജയിച്ചാണ് വരുന്നത്. കാമറൂണിനെ ഒരു ഗോളിന് തോൽപ്പിച്ച ഷെർദാൻ ഷാക്കിരിയുടെ ടീം ആത്മവിശ്വാസത്തിലാണ്. ഈ മൽസരം ജയിക്കുന്നവർ പ്രീക്വാർട്ടറിലെത്തും.

FIFA World Cup 2022 Brazil takes on Switzerland without Neymar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  6 minutes ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  22 minutes ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  an hour ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  2 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  3 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  3 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  3 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  3 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  4 hours ago