HOME
DETAILS

യു.എസ് ഭീകര പട്ടികയിലുള്ളവരും താലിബാന്‍ മന്ത്രിസഭയില്‍

  
backup
September 09 2021 | 04:09 AM

8956387654-2

 


കാബൂള്‍: രണ്ടാം താലിബാന്‍ സര്‍ക്കാരില്‍ ആധിപത്യം തീവ്ര ആശയക്കാര്‍ക്ക്. യു.എസ് ഭീകര പട്ടികയില്‍ പെടുത്തിയയാളാണ് ആഭ്യന്തരമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട സിറാജുദ്ദീന്‍ ഹഖാനി. പാകിസ്താന്‍ കേന്ദ്രമായ ഹഖാനി ശൃംഖലയുടെ സ്ഥാപകനായ ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ്. 2016 മുതല്‍ താലിബാന്‍ ഉപനേതാവായിരുന്ന സിറാജുദ്ദീന്റെ തലയ്ക്ക് 74 കോടി രൂപയാണ് യു.എസ് പ്രതിഫലമായി പ്രഖ്യാപിച്ചിരുന്നത്.
മന്ത്രിസഭാ രൂപീകരണത്തിനു തൊട്ടുമുമ്പ് പാക് ഐ.എസ്.ഐ മേധാവി കാബൂളിലെത്തിയത് ഹഖാനിയെ പ്രധാന ചുമതലയിലെത്തിക്കാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നുവെന്ന അഭ്യൂഹം ശരിവയ്ക്കുന്നതായിരുന്നു തീവ്ര ആശയക്കാര്‍ക്ക് ലഭിച്ച മന്ത്രിസ്ഥാനം. പാകിസ്താനിലെ ഭീകരസംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന ഹഖാനി ആഭ്യന്തരമന്ത്രിയായത് അഫ്ഗാനിലെ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായേക്കും. ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ യു.എസ് അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ പിടികിട്ടാപ്പുള്ളിയായി സിറാജുദ്ദീന്‍ ഹഖാനിയെ പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് അധിനിവേശത്തിനെതിരേ അഫ്ഗാന്‍ ജനതയെ നയിച്ച കമാന്‍ഡര്‍മാരിലൊരാളാണ് പിതാവ് ജലാലുദ്ദീന്‍ ഹഖാനി. സിറാജുദ്ദീന്റെ അമ്മാവനായ ഖലീല്‍ ഹഖാനി പുതിയ മന്ത്രിസഭയില്‍ അഭയാര്‍ഥികാര്യ മന്ത്രിയാണ്. ഇദ്ദേഹത്തിന്റെ തലയ്ക്കും യു.എസ് വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഇവര്‍ക്കു പുറമെ ഹഖാനി നെറ്റ്‌വര്‍ക്കിലെ മറ്റു രണ്ടുപേര്‍ കൂടി മന്ത്രിസഭയിലുണ്ട്.


2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ബോംബ് സ്‌ഫോടനം നടത്തിയതിനു പിന്നില്‍ സിറാജുദ്ദീന്‍ ഹഖാനിയായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അന്ന് 58 പേരാണ് കൊല്ലപ്പെട്ടത്. ആറുപേര്‍ കൊല്ലപ്പെട്ട കാബൂളിലെ ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിലും സിറാജുദ്ദീന് പങ്കുള്ളതായി എഫ്.ബി.ഐ പറയുന്നു. മോചനദ്രവ്യത്തിനുവേണ്ടി യൂറോപ്യന്മാരെ തട്ടിക്കൊണ്ടുപോവുക, ചാവേര്‍ സ്‌ഫോടനം നടപ്പാക്കുക എന്നിവയിലൂടെ കുപ്രസിദ്ധമാണ് ഹഖാനി ശൃംഖല. ഇതിനെ 2012ല്‍ യു.എസ് വിദേശ ഭീകരസംഘടനയായി മുദ്രകുത്തിയിരുന്നു. താലിബാന്‍ നേതൃനിരയിലെ മിതവാദിയായ അബ്ദുല്‍ ഗനി ബറാദറിനെ ഉപപ്രധാനമന്ത്രിമാരില്‍ ഒരാളായി ഒതുക്കി. പരമോന്നത നേതാവായ ഹിബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തനാണ് റഹ്ബാനി ശൂറ തലവന്‍ കൂടിയായ ഹസന്‍ അഖുന്‍ദ്. താലിബാനില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന ഉന്നത സമിതിയാണ് ഈ ശൂറ. ബറാദറിനെ തഴഞ്ഞ് അഖുന്‍ദ് പ്രധാനമന്ത്രിയായതോടെ സര്‍ക്കാരില്‍ താലിബാന്‍ ആത്മീയ നേതൃത്വത്തിന്റെ സ്വാധീനം വര്‍ധിക്കും. ഉപ വിദേശകാര്യമന്ത്രിയായ ശേര്‍ അബ്ബാസ് സ്റ്റാനിക്‌സായി കടുത്ത യാഥാസ്ഥിതിക നിലപാടുകാരനാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago