തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്ക് പൊലിസ് സംരക്ഷണം; ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് സംരക്ഷണം നല്‍കണമെന്ന് കോടതി
കൊച്ചി: തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പൊലിസ് സംരക്ഷണമൊരുക്കണമെന്ന് ഹൈക്കോടതി. അജിതാ തങ്കപ്പന് നല്കിയ ഹര്‍ജിയിലാണ് നടപടി. ഔദ്യോഗിക കൃത്യനിര്വഹണത്തിനാവശ്യമായ സംരക്ഷണമൊരുക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
എന്നാല്‍ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ജിയില്‍ വിശദീകരണം അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്. കൂടാതെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തന്നെ തടഞ്ഞുവച്ച് കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പന് ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."