സെക്കന്റ് ഹാന്‍ഡ് ശവപ്പെട്ടികള്‍ വേണോ...? വിളിക്കൂ ഈ നമ്പറിലേക്ക്...പോസ്റ്റ് കണ്ട് അമ്പരന്ന് ആളുകള്‍
''ഗുണനിലവാരമുള്ള സെക്കന്റ് ഹാന്‍ഡ് ശവപ്പെട്ടികള്‍ വില്‍ക്കപ്പെടും'' എന്ന് കണ്ടാല്‍ ആരായാലും ഒന്ന് പകക്കും. വീണ്ടും ഒന്നുകൂടി വായിച്ച് ഉറപ്പുവരുത്തിയാലും അമ്പരപ്പും ആശയകുഴപ്പവും നിലനില്‍ക്കും. അതെങ്ങനെ ശെരിയാകും എന്ന ചിന്തയാവും പിന്നെ. നമ്മള്‍ പലതരത്തിലുള്ള സെക്കന്‍ഹാന്‍ഡ് സാധനങ്ങള്‍ ഉപയോഗിക്കാറുണ്ട്.അതില്‍ ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നാണ് ശവപ്പെട്ടി. ഒരു ശവപ്പെട്ടി അത്തരത്തില്‍ ഉപയോഗിക്കുന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. ഉപയോഗിക്കാന്‍ തയ്യാറാണെങ്കില്‍ പോലും അതെങ്ങനെ സാധ്യമാകും.
ട്വിറ്ററില്‍ ഒരാള്‍ ഇട്ട പോസ്റ്റ് ആണ് ഈ ചിന്തകള്‍ക്കെല്ലാം കാരണം. ദ ജെഡി ഫോറം എന്ന പേജിലാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ്. ഗുണനിലവാരമുള്ള സെക്കന്‍ഡ് ഹാന്‍ഡ് ശവപ്പെട്ടികള്‍ വില്‍്പ്പനക്ക് എന്നെഴുതി കുറെ ശവപ്പെട്ടികളുടെ ചിത്രവും ഉള്‍പ്പെടുത്തിയാണ് പോസ്റ്റ്.ഒപ്പം അത് വാങ്ങാന്‍ വേണ്ടി വിളിക്കേണ്ടുന്ന ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്. എന്നാല്‍, എവിടെയാണ് അത് കിട്ടുക എന്നോ കമ്പനിയുടെ പേര് എന്താണ് എന്നോ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത് പങ്ക് വെച്ചിരിക്കുന്ന പേജ് ഒരു ബിസിനസ് പേജ് ഒന്നുമല്ല. ആളുകളെ ചിരിക്കാനും ചിന്തിപ്പിക്കാനും ഉള്ള ഇടം എന്നാണ് ബയോയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ കാണുന്നവരില്‍ ആര്‍ക്കും തന്നെ ചിരി വരണമെന്നില്ല.പകരം ഒരു ആശയകുഴപ്പം ഉണ്ടാകാനെ ഇടയുള്ളൂ.പോസ്റ്റ് പിന്നിലെ ഉദ്ദേശം ആര്‍ക്കും തന്നെ മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല.
Quality Second Hand coffins for sale.
— THE JD FORUM?? (@thedakarforum) November 26, 2022
Contact: 0812706004 pic.twitter.com/99LgSNTZUu
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."