റോഡു നിറയെ വാഹനം നിര്‍ത്തിയുളള കച്ചവടം ഗതാഗത തടസമുണ്ടാക്കുന്നു
ആനക്കര: എടപ്പാള്‍ കൂറ്റനാട് പട്ടാമ്പി റോഡ്, പടിഞ്ഞാറങ്ങാടി തൃത്താല റോഡ്, കുമ്പിടി തൃത്താല റോഡ് എന്നിവിടങ്ങളിലെല്ലാം വാഹനം നിര്‍ത്തിയിട്ടുള്ള കച്ചവടം അപകടത്തിനു കാരണമാകുന്നു.
ടൗണുകളിലും, മെയിന്‍ റോഡരികിലുമാണ് പച്ചക്കറി, ഫ്രൂട്ട്‌സ്, മത്സ്യം എന്നിവ വാഹനങ്ങളില്‍ റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിട്ട് കച്ചവടം നടത്തുന്നത്. ഇത് ഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നതിനു പുറമെ അപകടത്തിന്നും കാരണമാകുന്നു.
എന്നാല്‍ നിലവാരം കുറഞ്ഞതും, പഴകിയതുമായ ഉത്പന്നങ്ങള്‍ തമിഴ് നാട്ടില്‍ നിന്നും മറ്റും എത്തിച്ച് ഇവിടെ കച്ചവടം നടത്തുന്നത് അത് ഉപയോഗിക്കുന്ന ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്നും ഇതിനെതിരെ ഹെല്‍ത്ത് ഉദ്യോഗസ്ഥരോ നിയമ പാലകരോ ഒരു നടപടിയും എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.
ഇത്തരം കച്ചവടക്കാര്‍ മത്സ്യമായാലും, പച്ചക്കറിയായാലും വിറ്റു പോകാതെ നശിച്ചവ രാത്രി കാലങ്ങളില്‍ റോഡരികില്‍ തള്ളുന്നതും പതിവാണ്. ഇത്തരം സാഹചര്യങ്ങളിലാണ് തെരുവു നായ്ക്കള്‍, തെരുവുകളും റോഡുകളും കീഴടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."