അഫ്ഗാന്‍ പ്രതിസന്ധി അയല്‍രാജ്യങ്ങള്‍ക്കു ഭീഷണിയെന്ന് ബ്രിക്‌സ് ഉച്ചകോടി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ 13ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ അഫ്ഗാന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്തു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക രാജ്യങ്ങളാണ് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
വിര്‍ച്വലായാണ് ഉച്ചകോടി ചേര്‍ന്നത്. ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.
അടുത്ത 15 വര്‍ഷത്തില്‍ ബ്രിക്‌സിനെ കൂടുതല്‍ ഉല്‍പാദനക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്‌സിന്റെ തീവ്രവാദ വിരുദ്ധ കര്‍മ പദ്ധതിയും മോദി മുന്നോട്ടുവച്ചു.
അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധി അയല്‍ രാജ്യങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിന്‍ പറഞ്ഞു. അയല്‍രാജ്യങ്ങള്‍ക്ക് മാത്രമല്ല ഭീകരതയും മയക്കുമരുന്ന് കടത്തും മറ്റു രാജ്യങ്ങള്‍ക്കും ഭീഷണിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."