കണ്ണൂര്‍ സിലബസ് വിവാദം : ഒഴിവാക്കപ്പെടേണ്ടത് ഒഴിവാക്കുമെന്ന് മന്ത്രി ആര്‍.ബിന്ദു
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍.എസ്.എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയ വിഷയത്തില്‍ പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. ഏതെങ്കിലും കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.സിലബസ് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തില്‍ സിലബസ് പുന:പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യ സമരത്തിനോട് മുഖംതിരിഞ്ഞു നിന്ന ആശയങ്ങളെയും നേതാക്കളെയും മഹത്വവത്കരിക്കുന്ന നിലപാട് നമുക്കില്ല. അതിനാരും തയ്യാറാകരുത്. ഏത് പ്രതിലോമകരമായ ആശയങ്ങളും പരിശോധിക്കേണ്ടി വരും. എന്നാല്‍ അതിനെ മഹത്വവത്കരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."