സ്വത്ത് തട്ടിയെടുക്കാൻ 52കാരിയായ ഭാര്യയെ കൊലപ്പെടുത്തി; 28കാരന് ജീവപര്യന്തം കഠിനതടവ്
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ശാഖാകുമാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിന തടവ്. നെയ്യാറ്റിൻകര അഡീഷണൽ ജില്ല കോടതിയാണ് വിധി പ്രസ്താവിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. സ്വത്തുക്കൾ തട്ടിയെടുക്കാനായി അരുൺ ശാഖാകുമാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2020 ഡിസംബർ 26നായിരുന്നു സംഭവം നടന്നത്. വിവാഹം വേണ്ടെന്ന് വെച്ച 52കാരിയായ ശാഖാകുമാരിയെ സ്വത്തുക്കൾ മോഹിച്ചികൊണ്ട് 28കാരനായ അരുൺ പ്രണയത്തിൽ കുറിക്കുകയായിരുന്നു. ഇവരുടെ വിവാഹത്തിൽ 50 ലക്ഷം രൂപയും 100 പവൻ സ്വർണവുമാണ് ശാഖാകുമാരി നൽകിയിരുന്നത്. വിവാഹത്തിന് ശേഷം അരുൺ ആഡംബരപൂർണമായ ജീവിതം നയിക്കുകയായിരുന്നു. ഒരു കുട്ടി വേണമെന്നുള്ള ശാഖാകുമാരിയുടെ ആഗ്രഹം അരുൺ സമ്മതിക്കാതെ പോവുകയായിരുന്നു.
ഇതോടെയാണ് ശാഖാകുമാരിയെ കൊലപ്പെടുത്താൻ അരുൺ ശ്രമിച്ചത്. ശാഖാകുമാരിയെ കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചുകൊണ്ട് അബോധാവസ്ഥയിൽ ആക്കിയ ശേഷം ഹാളിൽ എത്തിക്കുകയും പ്ലഗിൽ നിന്നും ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷം സീരിയൽ ലൈറ്റ് ശാഖാകുമാരിയുടെ സമീപം ഇടുകയായിരുന്നു. ശാഖാകുമാരി സീരിയൽ ലൈറ്റിൽ നിന്നും ഷോക്കേറ്റ് മരിച്ചുവെന്നായിരുന്നു അരുൺ പറഞ്ഞിരുന്നത്. എന്നാൽ പൊലിസിന്റെ അന്വേഷണത്തിൽ ഇതൊരു കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
Husband sentenced to life imprisonment for killing wife to steal property
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."