HOME
DETAILS

വമ്പൻ തിരിച്ചടി! ബാംഗ്ലൂരിനെതിരെ രാജസ്ഥാന് കിട്ടേണ്ട അഞ്ച് റൺസ് നിഷേധിച്ച് അമ്പയർ

  
April 25, 2025 | 7:47 AM

Huge setback Umpire denies Rajasthan five runs on the field

ബാംഗ്ലൂർ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. 11 റൺസിനായിരുന്നു ആർസിബിയുടെ വിജയം.

മത്സരത്തിൽ ആർസിബി താരം സായുഷ്‌ ശർമ്മ നടത്തിയ നിയമവിരുന്ധമായ ഒരു ഫീൽഡിങ് ആണിപ്പോൾ ചർച്ചയാവുന്നത്. മത്സരത്തിന്റെ ഒമ്പതാം ഓവറിൽ ആയിരുന്നു സംഭവം നടന്നത്. രാജസ്ഥാൻ താരം ധ്രുവ് ജുറാളിന്റെ ഷോട്ടിൽ സായുഷ്‌ ശർമ്മ പന്ത് തടഞ്ഞു നിർത്തിയത് തന്റെ തൊപ്പി ഉപയോഗിച്ചായിരുന്നു. ഐസിസിയുടെ നിയമപ്രകാരം ഇത് തെറ്റായ ഒരു കാര്യമാണ്. 

ഐസിസി നിയമ പ്രകാരം ഇത്തരത്തിൽ കൈകൾക്ക് പകരം മറ്റൊരു വസ്തുകൊണ്ട് ഫീൽഡ് ചെയ്‌താൽ എതിർ ടീമിന് അഞ്ചു റൺസ് പെനാൽറ്റി നൽകും. എന്നാൽ അമ്പയർ രാജസ്ഥാന് അഞ്ചു റൺസ് അധികമായി കൊടുക്കാതെ പോവുകയായിരുന്നു. മത്സരത്തിൽ കമന്റേറ്റർമാർ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർസിബി 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് നേടിയത്. വിജയലക്ഷം പിന്തുടർന്നിറങ്ങിയ രാജസ്ഥാന്റെ ഇന്നിംഗ്സ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 194 റൺസിൽ അവസാനിക്കുകയായിരുന്നു.

മത്സരത്തിൽ രാജസ്ഥനായി യശ്വസി ജെയ്‌സ്വാൾ 19 പന്തിൽ 49 റൺസ് നേടി തിളങ്ങി. ഏഴു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ധ്രുവ് ജുറൽ 34 പന്തിൽ 47 റൺസ് നേടി മികച്ചു നിന്നു. മൂന്നു വീതം ഫോറുകളും സിക്സുകളും ആണ് താരം സ്വന്തമാക്കിയത്. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി വിരാട് കോഹ്‌ലി, ദേവ്ദത്ത് പടിക്കൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 42 പന്തിൽ എട്ട് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 70 റൺസ് ആണ് വിരാട് നേടിയത്. 27 പന്തിൽ 50 റൺസ് ആണ് പടിക്കൽ സ്വന്തമാക്കിയത്. നാലു ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 

ബെംഗളൂരുവിന്റെ ബൗളിങ്ങിൽ ജോഷ് ഹേസൽവുഡ് നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും ഹേസൽവുഡ് തന്നെയാണ്. 

Huge setback Umpire denies Rajasthan five runs on the field



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നട്ടെല്ല് 'വളയ്ക്കുന്നു' പുതുതലമുറ; സ്മാർട്ട് ഫോൺ ഉപയോ​ഗം 'നെക്ക് സിൻഡ്ര'ത്തിന് കാരണമാകുന്നതായി കണ്ടെത്തൽ

Kerala
  •  4 days ago
No Image

സമസ്ത പ്രൊഫഷനൽ മജ്‌ലിസിന് അന്തിമരൂപമായി; എൻ.പ്രശാന്ത് ഐ.എ.എസ് മുഖ്യാതിഥിയാകും 

samastha-centenary
  •  4 days ago
No Image

സമസ്ത നൂറാം വാർഷിക സമ്മേളനം; ഒരുക്കങ്ങളുമായി നാടൊന്നാകെ

samastha-centenary
  •  4 days ago
No Image

മലയാളി ബാലിക റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  4 days ago
No Image

ഡ്രാ​ഗൺ പേടകം പുറപ്പെട്ടു; ദൗത്യം പാതിവഴിയിൽ ഉപേക്ഷിച്ച് ക്രൂ 11 ദൗത്യസംഘം ഭൂമിയിലേക്ക്

International
  •  4 days ago
No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  4 days ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  4 days ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  4 days ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  4 days ago
No Image

ബുള്‍ഡോസര്‍രാജ് ഇരകളെ വോട്ടര്‍പട്ടികയില്‍നിന്ന് വെട്ടാന്‍ നീക്കം; വിലാസം മാറിയെന്ന് ചൂണ്ടിക്കാട്ടി കൂട്ടത്തോടെ നോട്ടീസ്; പേര് നിലനിര്‍ത്താന്‍ പതിനായിരങ്ങള്‍ നെട്ടോട്ടത്തില്‍

National
  •  4 days ago