വ്യാജ പൗരത്വം ഉണ്ടാക്കി; മൂന്ന് പേര്‍ക്ക് ഏഴു വര്‍ഷം തടവും 2.5 മില്ല്യണ്‍ ദീനാറും പിഴയും വിധിച്ച് കുവൈത്ത് കോടതി
കുവൈത്ത് സിറ്റി: വ്യാജ പൗരന്മാര്‍ക്കെതിരെ ശക്തമായ നടപടിയുമായി രാജ്യം മുന്നോട്ട് പോകുന്നതിനിടെ വ്യാജ പൗരത്വം നിര്‍മ്മിച്ച മൂന്ന് പേര്‍ക്ക് കനത്ത ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. വ്യജ പൗരത്വം നിര്‍മ്മിച്ചുവെന്ന കുറ്റത്തിന് പിടിയിലായ മൂന്ന് ഗള്‍ഫ് പൗരന്മാര്‍ക്ക് ഏഴ് വര്‍ഷം വീതം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.
പ്രതികളായ പിതാവും രണ്ട് ആണ്‍മക്കളും ചേര്‍ന്ന് 2.5 മില്യണ്‍ കുവൈത്തി ദീനാര്‍ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കുവൈത്തി പൗരന്മാര്‍ എന്ന നിലയില്‍ അവര്‍ക്ക് രാജ്യത്ത് നിന്ന് ലഭിച്ച ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും ആകെതുകയാണ് കോടതി പിഴയായി ചുമത്തിയതെന്ന് അല്‍ ഖബാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
1989-ല്‍ ഒരു കുവൈത്ത് പൗരനുമായി ചേര്‍ന്നാണ് ഇയാള്‍ തന്റെ മക്കളെ വ്യത്യസ്ത പേരുകളില്‍ പൗരത്വ രേഖയില്‍ ചേര്‍ത്തത്.
തുടര്‍ന്ന്, അവര്‍ക്ക് പാസ്പോര്‍ട്ടുകളും ഐഡി കാര്‍ഡുകളും ഉണ്ടാക്കുന്നതിനായി കുവൈത്ത് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാഷണാലിറ്റി, പാസ്പോര്‍ട്ട്‌സ്, സിറ്റിസണ്‍ഷിപ്പ് എന്നിവയ്ക്ക് തെറ്റായ വിവരങ്ങളും നല്‍കി.
വ്യാജ പൗരത്വം ഉണ്ടാക്കി ഗള്‍ഫ് പൗരന്മാരെ പൗരത്വരേഖയില്‍ ചേര്‍ത്ത കേസില്‍ ഉള്‍പ്പെട്ട കുവൈത്ത് സ്വദേശി മരിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചു. വ്യാജ പൗരത്വ ചമയ്ക്കലിന് ആകെ 12 കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
ഏകദേശം 4.9 ദശലക്ഷം ജനങ്ങള്‍ വസിക്കുന്ന കുവൈത്തില്‍ കൂടുതലും പ്രവാസികളാണ്. തങ്ങളുടെ ദേശീയത സംരക്ഷിക്കുന്നതിനായി പൗരത്വ തട്ടിപ്പും ഇരട്ട പൗരത്വ ലംഘനങ്ങളും ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ കുവൈത്ത് അടുത്തിടെ ശക്തമാക്കിയിട്ടുണ്ട്.
തല്‍ഫലമായി, വ്യാജരേഖ ചമച്ചതോ രണ്ടു പൗരത്വം കൈവശം വച്ചതോ ആയ നിരവധി കേസുകളില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ആയിരക്കണക്കിന് വ്യക്തികളുടെ പൗരത്വം കുവൈത്ത് റദ്ദാക്കിയിരുന്നു.
A Kuwaiti court sentenced three individuals to 3–7 years in prison and fined them $2.5 million for forging citizenship documents in a major fraud case aimed at securing unlawful state benefits.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."