HOME
DETAILS

ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഈ വര്‍ഷം മാത്രം അബൂദബിയില്‍ അടച്ചുപൂട്ടിയത് 12 റെസ്റ്റോറന്റുകള്‍

  
Shaheer
April 25 2025 | 12:04 PM

Abu Dhabi Shuts Down 12 Restaurants in 2025 for Violating Health and Safety Standards

അബൂദബി: എമിറേറ്റിലെ ഭക്ഷ്യസുരക്ഷാ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയ 12 ഭക്ഷ്യസ്ഥാപനങ്ങള്‍ അടച്ചുപൂട്ടി അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി.

പൊതുജനാരോഗ്യത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2008ലെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമം നമ്പര്‍(2) ലംഘിച്ചതിന് ഈ വര്‍ഷം തുടക്കം മുതല്‍ അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) എമിറേറ്റിലുടനീളം 12 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയത്. ഭക്ഷ്യ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്.

ADAFSA പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ അടച്ചുപൂട്ടിയ സ്ഥാപനങ്ങളുടെ എണ്ണം 2024 ല്‍ രേഖപ്പെടുത്തിയതിന്റെ മൂന്നിരട്ടിയാണ്. അന്ന് സമാനമായ നിയമലംഘനങ്ങള്‍ നടത്തിയ നാല് റെസ്റ്റോറന്റുകളും ഭക്ഷണ സ്ഥാപനങ്ങളും മാത്രമേ അടച്ചുപൂട്ടിയിരുന്നുള്ളൂ.

ഈ വര്‍ഷം തുടക്കം മുതല്‍ ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടര്‍മാര്‍ മുഖേന എമിറേറ്റിലുടനീളം അതോറിറ്റി പരിശോധനാ കാമ്പെയ്നുകള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഫലമായാണ് 12 റെസ്റ്റോറന്റുകളും ഭക്ഷ്യ സ്ഥാപനങ്ങളും അടച്ചുപൂട്ടിയത്.

ഹംദാന്‍ സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റ്, ഖാലിദിയ ഏരിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ്, ഹംദാന്‍ സ്ട്രീറ്റിലെ ഒരു ഭക്ഷ്യസ്ഥാപനം, മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ്, അല്‍ അജ്ബാന്‍ ഏരിയയിലെ ഒരു കോഴി ഫാം, അല്‍ ഷഹാമയിലെ ഒരു വാണിജ്യ സ്ഥാപനം, മുസഫ 9 ലെ ഒരു പലചരക്ക് കട, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ ഒരു റെസ്റ്റോറന്റ്, ന്യൂ അല്‍ ഷഹാമയിലെ ഒരു റെസ്റ്റോറന്റ്, മുഹമ്മദ് ബിന്‍ സായിദ് ഏരിയയിലെ ഒരു റെസ്റ്റോറന്റ്, അല്‍ ഷഹാമയിലെ ഒരു റെസ്റ്റോറന്റ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ മറ്റൊരു റെസ്റ്റോറന്റ് എന്നീ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്.

എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അതോറിറ്റി എല്ലാ വര്‍ഷവും പരിശോധകളും ക്യാമ്പയിനുകളും നടത്തുന്നത് പതിവാണ്.

ഭക്ഷ്യ സുരക്ഷ ഒരു പൊതു ഉത്തരവാദിത്തമാണെന്നും ഒരു മുന്‍ഗണനയാണെന്നും അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. 

ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും സൂക്ഷിക്കുന്നതിലും ശുചിത്വക്കുറവ്, പാചക സ്ഥലങ്ങളിലെ ഉപകരണങ്ങളുടെയും റഫ്രിജറേറ്ററുകളുടെയും ശുചിത്വമില്ലായ്മ, ഈ പ്രദേശങ്ങളിലെ സീലിംഗും തറയും വൃത്തിയാക്കുന്നതിലെ അശ്രദ്ധ, പാകം ചെയ്തതും വിളമ്പാന്‍ തയ്യാറായതുമായ ഭക്ഷണം മൂടിവയ്ക്കാതെയും മലിനീകരണ സാധ്യതകളില്‍ നിന്ന് സംരക്ഷിക്കാതെയും സൂക്ഷിക്കല്‍ എന്നിവയാണ് അടച്ചുപൂട്ടലിന് കാരണമായ കാരണങ്ങള്‍. ഇവയെല്ലാം ഭക്ഷ്യ സുരക്ഷയ്ക്കും ഉപഭോക്താക്കളുടെ ആരോഗ്യത്തിനും ഭീഷണിയാണ്.

The Abu Dhabi Agriculture and Food Safety Authority closed 12 restaurants in 2025 for breaching food safety regulations, including poor hygiene, unsafe food storage, and pest issues, to protect public health.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  4 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  4 days ago
No Image

ഗസ്സയിലെ ഖബര്‍സ്ഥാനുകള്‍ ഇടിച്ച് നിരത്തി ഇസ്‌റാഈല്‍; മൃതദേഹാവശിഷ്ടങ്ങള്‍ മോഷ്ടിച്ചുകൊണ്ടുപോയി

International
  •  4 days ago
No Image

മുരളീധരൻ പക്ഷത്തെ വെട്ടി ബിജെപി കേരള ഭാരവാഹികളെ പ്രഖ്യാപിച്ചു; ഷോൺ ജോർജും ശ്രീലേഖയും നേതൃനിരയിൽ

Kerala
  •  4 days ago
No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  4 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  4 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  4 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  4 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  4 days ago