മേപ്പാടി പോളിയിൽ വിദ്യാർത്ഥി സംഘർഷം
മേപ്പാടി : താഞ്ഞിലോട് ഗവ. പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ യുഡിഎസ്എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
സംഘർഷത്തിലൂടെ മേപ്പാടി സിഐ എ.ബി വിപിന്, സിവിൽ പോലീസ് ഓഫീസർ ഉണ്ണി എന്നിവർക്ക് പരിക്കേറ്റു. സംഭവത്തിൽ 3 വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ഇരുവരും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
സംഘർഷത്തിൽ എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി അപർണാ ഗൗരി, യുഡിഎഫ് ചെയർമാൻ മുഹമ്മദ് സാലിം തുടങ്ങിയ വിദ്യാർഥികൾക്ക് പരിക്കേറ്റു.
അപർണ്ണയും മുഹമ്മദ് സാലിമും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപർണയെ സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ സന്ദർശിച്ചു.
വോട്ടെണ്ണൽ ആരംഭിക്കുന്നത് വരെ കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. വോട്ടെണ്ണി തുടങ്ങിയപ്പോൾ തന്നെ വാക്ക് തർക്കം ഉടലെടുത്തു. ഫലം പ്രഖ്യാപിച്ചതോടെ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പോലീസ് രണ്ടുതവണ ലാത്തിവീശി. യുഡിഎഫ് പ്രവർത്തകനായ വിദ്യാർത്ഥിയെ പോലീസ് വളഞ്ഞിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് യുഡിഎഫ് നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിന്നു. വൻ പോലീസ് സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎസ്എഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."