HOME
DETAILS

രണ്ട് ലക്ഷം രൂപവരെ ലാഭിക്കാം; ഹ്യുണ്ടായി കാറുകള്‍ വന്‍ ഓഫറില്‍ വാങ്ങാം

  
backup
November 05 2023 | 13:11 PM

hyundai-car-with-benefits-of-up-to-rs-2

ഉത്സവസീസണ്‍ പുരോഗമിക്കുന്നതോടെ ഇന്ത്യയില്‍ വാഹന വില്‍പ്പനയും പൊടിപൊടിക്കുകയാണ്. തങ്ങളുടെ വാഹനങ്ങള്‍ പരമാവധി വിറ്റൊഴിക്കാനായി മികച്ച ഓഫറുകളാണ് ഓരോ വാഹന നിര്‍മ്മാതാക്കളും മാര്‍ക്കറ്റിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ മാസം മികച്ച രീതിയില്‍ വിറ്റ് വരവ് നടത്തിയ ഹ്യുണ്ടായിയും ഉത്സകാലത്തെ ലക്ഷ്യമിട്ട് വന്‍ തോതില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രാന്‍ഡിന്റെ ഇലക്ട്രിക്ക് ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കാണ് കമ്പനി രണ്ട് ലക്ഷം രൂപവരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോന ഇവിക്കാണ് ഹ്യുണ്ടായി ഏറ്റവും വലിയ ഡിസ്‌ക്കൗണ്ടായ രണ്ട്‌ലക്ഷം രൂപ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്‍ട്രി ലെവല്‍ വാഹനമായ ഗ്രാന്‍ഡ് i10 നിയോസിന് 43000 രൂപയുടെ വരെ ഓഫറാണ് കമ്പനി നല്‍കുന്നത്.. ഇതില്‍ സിഎന്‍ജി പതിപ്പുകള്‍ക്ക് 30,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും.ഓറയുടെ ഉത്സവ സീസണ്‍ ഓഫറിലേക്ക് നോക്കിയാല്‍ കാറിന്റെ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വേരിയന്റുകള്‍ക്ക് 33,000 രൂപയുടെ ഓഫറാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുന്നത്. അതേസമയം മറ്റെല്ലാ വകഭേദങ്ങള്‍ക്കും 23,000 രൂപയുടെ ആനുകൂല്യങ്ങളും ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാവുമെന്നും ഹ്യുണ്ടായി അറിയിച്ചിട്ടുണ്ട്. ഇവ കൂടാതെ i20, i20 Nലൈന്‍ എന്നിവ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നല്ലൊരു തുക ലാഭിക്കാനും സാധിക്കും.

പഴയ പ്രീഫെയ്‌സ്‌ലിഫ്റ്റ് i20 പ്രീമിയം ഹാച്ച്ബാക്കിന്റെ ഡിസിടി ഓട്ടോമാറ്റിക് വകഭേദങ്ങള്‍ക്ക് 40,000 രൂപ വരെയാണ് കമ്പനി ഓഫര്‍ ഇട്ടിരിക്കുന്നത്. മറുവശത്ത് സ്‌പോര്‍ട്‌സ് മാനുവല്‍ പതിപ്പുകള്‍ക്ക് 35,000 രൂപ വരെയും ഹ്യുണ്ടായി ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. മോഡലിന്റെ ബാക്കിയുള്ള എല്ലാ വേരിയന്റുകള്‍ക്കും 20,000 രൂപ വരെയുള്ള സ്ഥിരമായ ഓഫര്‍ ലഭിക്കും. ഇത് സ്റ്റോക്ക് തീരുന്നതുവരെ ലഭ്യമാവുമെന്നാണ് പുറത്ത് വരുന്ന വിവരം.

Content Highlights:Hyundai Car With Benefits Of Up To Rs 2 lakh

ഓട്ടോമൊബൈൽ വാർത്തകൾക്കായി ​ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/L5VT8iIlC86B0SBAKlOU6W



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 days ago