ഗൾഫ് സത്യധാര പബ്ലിക്കേഷൻ നാല് പുസ്തകങ്ങളുടെ പ്രകാശനം നടന്നു
ഗൾഫ് സത്യധാര പബ്ലിക്കേഷൻ നാല് പുസ്തകങ്ങളുടെ പ്രകാശനം നടന്നു
ഷാർജ: ഗൾഫ് സത്യധാര ഷാർജ അന്ത്രാഷ്‍ട്ര പുസ്തകമേളയോടെ അനുബന്ധിച്ചു നാല് പുസ്തകങ്ങളുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേർസ് ഫോറം ഹാളിൽ വെച്ച് പ്രമുഖ അറബ് വ്യകതിത്വങ്ങളുടെയും മത സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ സാനിധ്യത്തിൽ വെച്ച് നടന്നു.
കെ. ടി. അജ്‌മൽ പാണ്ടിക്കാട് എഴുതിയ സമസ്ത നേതാക്കളെ പരിചയപ്പെടുത്തുന്ന ബ്രഹത് ഗ്രന്ഥം സമസ്ത വഴിയൊരുക്കിയ തണൽമരങ്ങൾ ഹനീഫ് റഹ്മാനി പനങ്ങാങ്ങര കമല സുരയ്യയെ കുറിച് എഴുതിയ കമല സുരയ്യ സത്യാന്വേഷണത്തിന്റെ നാൾവഴികൾ, മുഹമ്മദ് ഫാരിസ് പി. യു. എഴുതിയ ഇസ്ലാം ഒരു അന്വേഷകന്റെ മുൻപിൽ, സി. എ. ഷാഫി മാസ്റ്റർ എഴുതിയ ചെറുകഥാ സമാഹാരം സഹയാത്രികർ എന്നീ നാല് പുസ്തകങ്ങളും 2024 ലെ കലണ്ടറുമാണ് പ്രകാശിതമായത്.
ഷാർജ യൂണിവേഴ്സിറ്റി തലവൻ ഡോ:അബ്ദുൽ സമി മുഹമ്മദ് അനീസ് , ഡോ: സയ്യിദ് മൂസ അൽ കാസിമി ( മലേഷ്യ യൂണിവേഴ്സിറ്റി) പാണക്കാട് അസീലലി ശിഹാബ് തങ്ങൾ , അലി ബിൻ മുഹമ്മദ് അലി മുവൈജി. സി. ഇ. ഓ. സുപ്രഭാതം മുസ്തഫ മാസ്റ്റർ മുണ്ടുപാറ എന്നിവർ പ്രകാശനം ചെയ്യുകയും അൻവർ ബ്രഹ്മകുളം, എം ഡി യൂണിക് വേൾഡ് ടി. എം. സുലൈമാൻ ,പെയ്സ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്രാഹിം , അഹമ്മദ് സുലൈമാൻ ഹാജി, അക്ബർ സാഹിബ് ചെറുമുക്ക് എന്നിവർ ഏറ്റുവാങ്ങുകയും ചെയ്തു
അബുൽ ഹമീദ് ഫൈസി അമ്പലക്കടവ് , സയ്യിദ് ഷുഹൈബ് തങ്ങൾ , അബ്ദുല്ല ചേലേരി , ഹുസ്സൈൻ ദാരിമി റഫീഖ് മൊയ്‌ദു പാലത്തായി ,അബ്ദു റസാഖ് വളാഞ്ചേരി , ജലീൽ ഹജി ഒറ്റപ്പാലം ,അഷ്‌റഫ് ദേശമംഗലം , ജമാൽ വല്ലപ്പുഴ ,ജമാൽ മൈലാഞ്ചിക്കൽ , നുഅമാൻ തിരൂർ ,ഇബ്രാഹിം ഒ. ക്കെ , ഫൈസൽ പയ്യനാട് സി. എ. ഷാഫി മാസ്റ്റർ , അബ്ദുൽ ഹകീം TPK , ഹുസ്സൈൻ പുറത്തൂർ , അജ്മൽ പാണ്ടിക്കാട് റഷീദ് കുറ്റിപ്പാല , എന്നിവർ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."