എന്‍എസ്ജിയില്‍ ഇന്ത്യക്ക് അംഗത്വം: ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ആണവ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ എന്‍എസ്ജിയില്‍ ഇന്ത്യക്ക് അംഗത്വം നേടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അമേരിക്ക വ്യക്തമാക്കി. അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ പറഞ്ഞു.
ആണവ വിതരണ സംഘത്തില്‍ ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പരമാവധി ശ്രമിക്കുകയാണ്. ഇന്ത്യക്ക് ആണവിതരണ സംഘത്തില്‍ അംഗത്വം കിട്ടുമെന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. പ്രസിഡന്റ് ഒബാമയും ആ സമയത്തിനുവേണ്ടി കാത്തിരിക്കുകയാണ്- മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന് പറഞ്ഞു.
48 രാജ്യങ്ങളാണ് നിലവില്‍ എന്‍എസ്ജിയില്‍ ഉള്ളത്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) ഒപ്പിടാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ അംഗമാക്കേണ്ട എന്നതായിരുന്നു എന്‍എസ്ജി പ്ലീനറിയുടെ തീരുമാനം. ഇന്ത്യ എന്‍പിടിയില്‍ ഒപ്പിട്ടിട്ടില്ല.
ചൈന മാത്രമാണ് എതിര്‍പ്പുന്നയിച്ചത്. മറ്റ് 47 രാജ്യങ്ങളും ഇന്ത്യയുടെ അംഗത്വത്തെ എതിര്‍ത്തില്ല . എന്നാല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങളെ എന്‍എസ്ജിയില്‍ ഉള്പെടുത്തേണ്ടതില്ലെന്ന നയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ചൈന തയ്യാറായില്ല .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."