HOME
DETAILS

ഡാമും പവര്‍ഹൗസും വേണ്ടാത്ത ചെങ്കുളം പദ്ധതി ടണല്‍ തീര്‍ത്താല്‍ മാത്രം ലഭിക്കും എട്ടരക്കോടി യൂനിറ്റ് വൈദ്യുതി

  
backup
September 12 2021 | 18:09 PM

%e0%b4%a1%e0%b4%be%e0%b4%ae%e0%b5%81%e0%b4%82-%e0%b4%aa%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b5%97%e0%b4%b8%e0%b5%81%e0%b4%82-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4


ബാസിത് ഹസന്‍


തൊടുപുഴ: ഡാമും പവര്‍ഹൗസുമില്ലാതെ ശേഷി കൂട്ടുന്നതിലൂടെ മാത്രം 8.5 കോടി യൂനിറ്റ് വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്ന ചെങ്കുളം ഓഗ്‌മെന്റേഷന്‍ പദ്ധതി ഇഴയുന്നു. 12 വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ ടണല്‍ ഇനി 2,175 മീറ്റര്‍ കൂടി തീരാനുണ്ട്. ഷെഡ്യൂള്‍ പ്രകാരം ശരാശരി ഒരു മീറ്റര്‍ ടണലാണ് ഒരു ദിവസം തീര്‍ക്കാന്‍ കഴിയുന്നത്. ഒരു ദിവസം പോലും നഷ്ടപ്പെടാതെ നിര്‍മാണം തുടര്‍ന്നാല്‍ തന്നെ ടണല്‍ പൂര്‍ത്തിയാക്കാന്‍ ഇനി ആറുവര്‍ഷം കൂടി വേണം. 6,710 മീറ്ററാണ് ടണലിന്റെ മൊത്തം നീളം. ചെങ്കുളം ഓഗ്‌മെന്റേഷന്‍ വൈകുന്നതോടെ അപ്പര്‍ ചെങ്കുളം പദ്ധതിയും വൈകും.


2000 ജനുവരി 14 ന് കേന്ദ്രാനുമതി ലഭിച്ച ചെങ്കുളം പദ്ധതി വൈകുന്നതു മൂലം സംസ്ഥാനത്തിന് പ്രതിവര്‍ഷം 38.25 കോടിയുടെ നഷ്ടമുണ്ട്. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ഇടയ്ക്ക് പാതിവഴിയില്‍ നിലച്ച പദ്ധതിയുടെ കുരുക്കഴിക്കാന്‍ ഒന്നരക്കോടി മുടക്കി കേന്ദ്ര ഏജന്‍സിയായ എന്‍.എച്ച്.പി.സിയുടെ (നാഷനല്‍ ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍) വിദഗ്‌ധോപദേശം തേടിയിരുന്നു. ചെങ്കുളം ഡാമില്‍ കൂടുതല്‍ വെള്ളമെത്തിച്ച് ചെങ്കുളം പവര്‍ ഹൗസില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കല്ലാര്‍ പുഴയിലെ വെള്ളം ടണല്‍ വഴിയാണ് ചെങ്കുളം ഡാമില്‍ എത്തിക്കുക. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയിലെ കല്ലാര്‍ പാലത്തിന് സമീപത്തുനിന്നാണ് ടണല്‍ തുടങ്ങുന്നത്. ചെങ്കുളം ഡാം നിറയുന്നതോടെ വേനലില്‍ പോലും ശരാശരി ഉല്‍പ്പാദനം നടത്താനാകും.
ഡോ.ശശി ഏലൂര്‍ ഗ്രൂപ്പ്, യൂനിടെക്ക് കമ്പനി കണ്‍സോര്‍ഷ്യമാണ് പദ്ധതിയുടെ കരാറുകാര്‍. 2009 ജൂലൈയില്‍ നിര്‍മാണം തുടങ്ങി. പള്ളിവാസലില്‍ നിന്ന് ഉല്‍പ്പാദനത്തിനുശേഷം പുറംതളളുന്ന വെള്ളം പമ്പ് ചെയ്താണ് നിലവില്‍ ചെങ്കുളം ഡാമില്‍ ജലവിതാനം നിലനിര്‍ത്തുന്നത്. കല്ലാറില്‍ നിന്ന് ജലമെത്തിക്കാന്‍ സംവിധാനമാകുന്നതോടെ പമ്പിങ്ങിനായി ഇപ്പോഴുണ്ടാകുന്ന അഞ്ച് മെഗാവാട്ട് പ്രതിദിന വൈദ്യുതി നഷ്ടം ഗണ്യമായ തോതില്‍ ഒഴിവാക്കാം.
ചെങ്കുളം, പള്ളിവാസല്‍, പന്നിയാര്‍ പദ്ധതികളുടെ വിവാദമായ നവീകരണത്തിനായി ചെലവഴിച്ചത് 374.5 കോടിയാണ്. പദ്ധതി മൊത്തം മാറ്റി സ്ഥാപിച്ചിരുന്നെങ്കില്‍ പോലും ഇത്രയും ചെലവ് വരുമായിരുന്നില്ല. മാത്രമല്ല ആധുനികവും ഉയര്‍ന്ന ശേഷിയുള്ളതുമായ സംവിധാനം സ്ഥാപിക്കുകയും ചെയ്യാമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  8 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  8 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  8 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  8 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  8 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  8 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  8 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  8 days ago