HOME
DETAILS

ഉപരിപഠനം ജപ്പാനില്‍; പ്രധാനപ്പെട്ട നാല് പ്രവേശന പരീക്ഷകള്‍ ഏതെന്നറിയാം

  
backup
November 08 2023 | 09:11 AM

higher-education-in-japan-know-the-four-important-entrance-exams-new

ഉപരിപഠനം ജപ്പാനില്‍; പ്രധാനപ്പെട്ട നാല് പ്രവേശന പരീക്ഷകള്‍ ഏതെന്നറിയാം

കഴിഞ്ഞ കുറച്ച് നാളുകളായി അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടുവരുന്നുണ്ട്. പോപ്പുലര്‍ സ്റ്റഡി ഡെസ്റ്റിനേഷനുകളായ കാനഡ, യു.കെ, യു.എസ്.എ, ജര്‍മ്മനി എന്നിവര്‍ക്ക് പുറമെ ന്യൂസിലാന്റ്, നെതര്‍ലാന്റ്, അയര്‍ലാന്റ്, ഫ്രാന്‍സ്, അര്‍ജന്റീന എന്നീ രാജ്യങ്ങളിലേക്കും പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് കാണാന്‍ സാധിക്കുന്നുണ്ട്.

യൂറോപ്പിന് പുറത്തേക്ക് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടാനുള്ള തിടുക്കത്തിലാണ് ഇന്ത്യക്കാരിപ്പോള്‍. അത്തരത്തില്‍ മികവിലേക്ക് ഉയര്‍ന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. പഠനങ്ങള്‍ പ്രകാരം വരും നാളുകളില്‍ വമ്പിച്ച തൊഴില്‍ സാധ്യതകള്‍ ജപ്പാനിലുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ജാപ്പിനീസ് ജനസംഖ്യയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതും, രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും പ്രായമായവരാണെന്നതുമാണ് വരും നാളുകളില്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിന് കാരണം. അതുകൊണ്ട് തന്നെ സമീപഭാവിയില്‍ വലിയ രീതിയിലുള്ള ഇന്ത്യന്‍ കുടിയേറ്റം ജപ്പാനിലേക്കുണ്ടായേക്കും.

ജപ്പാനില്‍ സ്ഥിര ജോലിയും, താമസവും നേടിയെടുക്കുന്നതിന് പഠനം ഒരു മികച്ച സാധ്യതയാണ്. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസമാണ് ജപ്പാന്‍ വാഗ്ദാനം ചെയ്യുന്നത്. ഇനി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നല്ല രീതിയല്‍ ബാധിക്കുന്നവരാണെങ്കില്‍ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി വിവിധ സ്‌കോളര്‍ഷിപ്പ് പദ്ധതികളും ജാപ്പനീസ് യൂണിവേഴ്‌സിറ്റികള്‍ മുന്നോട്ട് വെക്കുന്നുണ്ട്.

ജപ്പാനിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിനായി ആവശ്യമായി വരുന്ന ചില പരീക്ഷകളെ നമുക്കൊന്ന് പരിചയപ്പെടാം.

Examination for Japanese Universtiy Admission for International Students (EJU)
ജാപ്പനീസ് യൂണിവേഴ്‌സിറ്റികളില്‍ ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന പരീക്ഷയാണിത്. സയന്‍സ്, ജാപ്പനീസ്, ഗണിതം എന്നിവയില്‍ ഉദ്യോഗാര്‍ഥികള്‍ക്കുള്ള അറിവിനെ അളക്കുന്നതിനായുള്ള പരീക്ഷയാണിത്. ഏത് പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും എത്ര തവണ വേണമെങ്കിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയുടെ മാര്‍ക്കിന് രണ്ട് വര്‍ഷത്തേക്കാണ് കാലാവധിയുള്ളത്.

ജപ്പാനിലെ ഒട്ടുമിക്ക എല്ലാ നാഷണല്‍ യൂണിവേഴ്‌സിറ്റികളിലും, രാജ്യത്തെ 60 ശതമാനത്തോളം വരുന്ന യൂണിവേഴ്‌സിറ്റികളിലും EJU പരീക്ഷ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്. ജൂണ്‍, നവംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ട് തവണയാണ് പരീക്ഷ നടത്തുന്നത്. ന്യൂഡല്‍ഹിയടക്കം ലോകത്തിന്റെ വിവിധ കേന്ദ്രങ്ങൡ പരീക്ഷ കേന്ദ്രങ്ങളുണ്ട്.

ജാപ്പനീസ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റ് (JLPT)
ജാപ്പനീസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദേശികളായ വിദ്യാര്‍ഥികളുടെ ജാപ്പനീസ് ഭാഷയിലെ പ്രാവീണ്യം അളക്കുന്നതിനായി ഉപയോഗിക്കുന്ന പരീക്ഷയാണിത്. ജാപ്പിനീസ് അക്ഷരമാല, വാക്കുകള്‍, ഗ്രാമ്മര്‍, ഉദ്യോഗാര്‍ഥികളുടെ കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് എന്നിവ അളക്കുന്നതിനായാണ് JLPT എക്‌സാം ഉപയോഗപ്പെടുന്നത്. ജൂലൈ, ഡിസംബര്‍ മാസങ്ങളിലായി വര്‍ഷത്തില്‍ രണ്ട് തവണയായാണ് പരീക്ഷ നടത്തപ്പെടുന്നത്. ജപ്പാന് പുറമെ 96 രാജ്യങ്ങളില്‍ ഈ പരീക്ഷ നടത്തപ്പെടുന്നുണ്ട്.

Unified/Common Universtiy Etnrance Examination
ജപ്പാനിലെ നാഷണല്‍ യൂണിവേഴ്‌സിറ്റികളിലും, പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളിലുമായി യു.ജി പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്കായി നടത്തപ്പെടുന്ന എന്‍ട്രന്‍സ് പരീക്ഷയാണിത്. നല്ലൊരു ശതമാനം സ്ഥാപനങ്ങളും അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്കായി ഈ പരീക്ഷ നിര്‍ബന്ധമാക്കിയിട്ടില്ല. പക്ഷെ മെഡിക്കല്‍, ഡെന്റല്‍ പ്രോഗ്രാമുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ഈ പരീക്ഷ നിര്‍ബന്ധമായി വരാം.

പ്രൂഫ് ഓഫ് ഇംഗ്ലീഷ് പ്രൊഫിഷന്‍സി
ഇംഗ്ലീഷ് ഭാഷയില്‍ പ്രോഗ്രാമുകള്‍ നടത്തുന്ന ജാപ്പനീസ് യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനത്തിനായി ഐ.ഇ.എല്‍.ടി.എസ് പോലുള്ള ഇന്റര്‍നാഷണല്‍ പരീക്ഷകളിലെ മാര്‍ക്കുകള്‍ പരിഗണിക്കാറുണ്ട്. TOFEL, IELTS, TOEIC, Eiken എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago
No Image

51ാമത് സുപ്രിം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു

National
  •  a month ago
No Image

രോഷം..വേദന..ഒടുങ്ങാത്ത നിസ്സഹായതയില്‍ ഫലസ്തീന്‍; ഗസ്സയില്‍ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയത് 40ലേറെ പേരെ

International
  •  a month ago
No Image

ട്രോളിയിൽ മുങ്ങി സന്ദീപ് വാര്യർ

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; കലാശക്കൊട്ട് 'മാസ്' ആക്കാന്‍ മുന്നണികള്‍ 

Kerala
  •  a month ago