എസ്.പി സുകേശന്റെ സത്യവാങ്മൂലം; അവിഹിത ഇടപെടലുകളുടെ തെളിവ്: ഫ്രാന്‍സിസ് ജോര്‍ജ്ജ്
കൊല്ലം: കെ.എം മാണി പ്രതിയായിട്ടുള്ള ബാര്‍ കോഴക്കേസില്‍ മുന്‍ ആഭ്യന്തരമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും ഉന്നതഉദ്യോഗസ്ഥരും ഇടപെട്ടു എന്നു തെളിയിക്കുന്ന കാര്യങ്ങളാണു എസ്.പി സുകേശന് കോടതിയില്‍ പുതിയതായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞതു തെളിയിക്കുന്നതെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ചെയര്മാന് അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ്. പാര്‍ട്ടി ദക്ഷിണ മേഖലാ കണ്വന്ഷന് ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്തി മാത്രമേ പുതിയകരാറുകളില് ഏര്‍പ്പെടാവൂ എന്നും ചുങ്കരഹിതമായ ഇറക്കുമതി അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എച്ച് രാജു അധ്യക്ഷനായിരുന്നു. സംസ്ഥാന നേതാക്കളായ എം.പി പോളി, കെ പ്രകാശ്കുമാര്, രാജു നെടുവബ്ര, കല്ലട സോളമന്, കല്ലട നാരായണപിള്ള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."