നവകേരള സദസ്സിന് പണപ്പിരിവുമായി സര്‍ക്കാര്‍; സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നല്‍കണം
നവകേരള സദസ്സിന് പണപ്പിരിവുമായി സര്‍ക്കാര്‍; സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നല്‍കണം
തിരുവനന്തപുരം: മന്ത്രിമാരുടെ നവകേരള സദസ്സിന് സഹകരണ ബാങ്കുകളും തദ്ദേശ സ്ഥാപനങ്ങളും പണം നല്‍കണമെന്ന് ഉത്തരവ്. സഹകരണ വകുപ്പ് നിര്‍ദേശ പ്രകാരം സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. തദ്ദേശ സ്ഥാപനങ്ങള്‍ 50,000 മുതല്‍ മൂന്ന് ലക്ഷം രൂപ വരെ നല്‍കണം. ഇതിനായി തദ്ദേശ വകുപ്പും ഉത്തരവിറക്കിയിട്ടുണ്ട്.
കെ.എസ്.ആര്‍.ടി.സി കെസ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര. വേദിയില്‍ എയര്‍കണ്ടീഷന്‍ ഒരുക്കും. നവംബര്‍ 18ന് മഞ്ചേശ്വരത്താണു ജനസദസ്സിനു തുടക്കമാകുന്നത്. സംസ്ഥാനത്തെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തും. ജനസമ്പര്‍ക്കത്തിനു പുറമെ സമൂഹത്തിലെ വിവിധ തുറകളിലുള്ളവരുമായി കൂടിക്കാഴ്ച നടക്കും.
ചീഫ് സെക്രട്ടറി വി. വേണുവിനാണ് പ്രചാരണ ചുമതല. പാര്‍ലമെന്ററികാര്യ മന്ത്രി കെ.രാധാകൃഷ്ണനാണ് സംസ്ഥാനതല കോഓര്‍ഡിനേറ്റര്‍. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."