HOME
DETAILS

രവിപിള്ളയുടെ മകന്റെ വിവാഹച്ചടങ്ങില്‍ കടുത്ത നിയമലംഘനമെന്ന് ഹൈക്കോടതി

  
backup
September 15 2021 | 04:09 AM

5963523-2


കൊച്ചി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടത്തിയതെന്ന് ഹൈക്കോടതി. കൊവിഡ് പശ്ചാത്തലത്തില്‍ 12 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിര്‍ദേശം ഉണ്ടായിട്ടും നിരവധി പേര്‍ പങ്കെടുത്തുവെന്നും വിവാഹദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് കെ.ബാബുവും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വിശ്വാസികളില്‍ ഭരണഘടനാപദവി ഉള്ളവര്‍ എന്നോ കൂലിപ്പണിക്കാര്‍ എന്നോ അന്തരമില്ലെന്നും വിവാഹവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള വിവേചനം ഉണ്ടായോ എന്നു പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.


ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരേ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. വിവാഹാവശ്യത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി വിലയിരുത്തി. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേപോലെ വിവാഹം നടത്താന്‍ അവകാശം ഉണ്ടെന്നിരിക്കെയാണ് ഇത്തരം വിവേചനമെന്നും കോടതി അഭിപ്രായപ്പെട്ടു. മൂന്ന് കല്യാണമണ്ഡപത്തില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റിവച്ചോ എന്നും കോടതി ആരാഞ്ഞു. ഇതേദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്ര കല്യാണം നടന്നെന്നും കോടതി ചോദിച്ചു.


സ്വകാര്യ സുരക്ഷാജീവനക്കാരെ നടപ്പന്തലില്‍ കയറ്റിയോ എന്ന് ദൃശ്യങ്ങള്‍ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാല്‍ സുരക്ഷാഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാര്‍ ആണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കല്യാണ വീഡിയോ പരിശോധിച്ച കോടതി, കല്യാണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കസ്റ്റഡിയില്‍ സൂക്ഷിക്കാനും നിര്‍ദേശം നല്‍കി.


കേസില്‍ രവിപിള്ള, തൃശൂര്‍ റൂറല്‍ എസ്.പി, സെക്ടറല്‍ മജിസ്‌ട്രേറ്റ്, ഗുരുവായൂര്‍ പൊലിസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ എന്നിവരെ കോടതി കക്ഷി ചേര്‍ത്തു. നടപ്പന്തല്‍ ചട്ടംലംഘിച്ച് അലങ്കരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് അഡ്മിനിസ്‌ട്രേറ്ററുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നടപ്പന്തലല്‍ പുഷ്പാലങ്കാരത്തിനുമാത്രമാണ് അനുമതിയെന്നും കട്ടൗട്ടുകളും ബോര്‍ഡുകളും വയ്ക്കാന്‍ അനുമതി നല്‍കിയിരുന്നില്ലെന്നുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസ് ഒക്ടോബര്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  5 days ago
No Image

ഗുജറാത്ത്; വ്യാജ ഗോവധക്കേസിൽ മുസ്‌ലിം യുവാക്കളെ കുറ്റവിമുക്തരാക്കി പഞ്ച്മഹൽ സെഷൻസ് കോടതി, പൊലിസിനെതിരെ നടപടി

latest
  •  5 days ago
No Image

17 കാരി പ്രസവിച്ച സംഭവം; 21കാരന്‍ അറസ്റ്റില്‍; പെണ്‍കുട്ടിയുടെ അമ്മയെയും പ്രതിചേര്‍ക്കും

Kerala
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിഖാബ് വിലക്ക്.

Kerala
  •  5 days ago
No Image

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ്; മഹാവികാസ് അഘാഡി സഖ്യമൊഴിഞ്ഞ് എസ്.പി

National
  •  5 days ago
No Image

'സത്യദൂതർ' പ്രകാശിതമായി

organization
  •  5 days ago
No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  5 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  5 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  5 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  5 days ago