കൊച്ചി കാന്‍സര്‍ കേന്ദ്രത്തിന് സ്റ്റാഫ് പാറ്റേണ്‍ അനുമതി: മുഖ്യമന്ത്രി
കൊച്ചി: കാന്‍സര്‍ ചികിത്സയ്ക്ക് കേരളത്തെ മലബാര്‍, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്നു മേഖലകളാക്കി തിരിച്ച് വിപുലമായ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എല്ലാ അര്‍ഥത്തിലും പൂര്‍ണതയുള്ളതായിരിക്കുമെന്നും സെന്ററിന്റെ സ്റ്റാഫ് പാറ്റേണിന് അനുമതി നല്‍കിക്കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാര്‍ക്കുള്ള ബിരുദദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം മെഡിക്കല്‍ കോളേജിന്റെ അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്.
കേരളത്തില്‍ കാന്‍സര്‍ രോഗത്തിന്റെ തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണെന്നതിനാല്‍ ഏറെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ ഈ വിഷയത്തെ കാണുന്നത്. ഇടുക്കി അടിമാലിയില്‍ മാതാപിതാക്കളുടെ മര്‍ദ്ദനത്തിനിരയായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന നൗഫലിനെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. 85 ഡോക്ടര്‍മാരുളള ഒന്‍പതാമത്തെ ബാച്ചാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്.
മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിനായുള്ള വികസന രേഖ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് കൈമാറി. സ്ഥാപക പ്രിന്‍സിപ്പല്‍ ഡോ.പി.ജി.ആര്‍ പിള്ള ബിരുദധാരികള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ.വി തോമസ് എംപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റാങ്ക് ജേതാവായ ഡോ. വാണി പ്രിയയ്ക്ക് മുഖ്യമന്ത്രി പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മെഡിസിന്‍ ആന്‍ഡ് ഹൗസ് സര്‍ജന്‍സി എച്ച്ഒഡി ഡോ. ജില്‍സ് ജോര്‍ജ്, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.എം.കെ ചന്ദ്രശേഖരന്‍. നായര്‍, നടന്‍ മമ്മൂട്ടി, ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, മുന്‍ എം.പി പി രാജീവ്, പ്രിന്‍സിപ്പല്‍ ഡോ.വി.കെ ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."