വനം വകുപ്പില്‍ തൊഴിലവസരം; പി.എസ്.സിയില്ലാതെ കരാര്‍ നിയമനം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി വിവിധ ഒഴിവുകള്‍
വനം വകുപ്പില്‍ തൊഴിലവസരം; പി.എസ്.സിയില്ലാതെ കരാര്‍ നിയമനം; പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കായി വിവിധ ഒഴിവുകള്‍
കേരള വനം വകുപ്പിന് കീഴില്‍ നിരവധി ഒഴിവുകളിലേക്ക്് ഇപ്പോള്‍ അപേക്ഷിക്കാം. കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രം, തൃശ്ശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടിടത്തായി ആകെ 30 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അര്‍ഹമായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം.
തസ്തിക& ഒഴിവ്
അസിസ്റ്റന്റ് മഹോട്ട് ആന പാപ്പാന്‍ (4),
സെക്യൂരിറ്റി ഗാര്‍ഡ് (3), ഡ്രൈവര്‍ കം അറ്റന്‍ഡന്റ് (2), അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ (1), ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ (1), ഇലക്ട്ര ഇലക്ട്രീഷ്യന്‍ (1), പമ്പ് ഓപ്പറേറ്റര്‍ (1), അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ (1), ഹെവി ഡ്യൂട്ടി ഡ്രൈവര്‍ കം അറ്റന്‍ഡന്റ്‌റ് (1), ഓഫിസ് അറ്റന്‍ഡന്റ് (1). കൂടുതല്‍ വിവരങ്ങള്‍ക്ക് www.forest.kerala.gov.in എന്ന വനം വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുക.
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നിയമനങ്ങള്‍
തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ 14 ഒഴിവുകളാണുള്ളത്. ഇതും കരാര്‍ നിയമനങ്ങളാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം.
തസ്തികകളും യോഗ്യതയും
ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ഇലക്ട്രിക്കല്‍: യോഗത്യഎന്‍ജിനീയറിങ്ങില്‍ 3 വര്‍ഷ ഡിപ്ലോമ/തത്തുല്യം, ഒരു വര്‍ഷ പരിചയം, പ്രായപരിധി50, ശമ്പളം 22,290.
ഇലക്ട്രീഷ്യന്‍: യോഗ്യതപത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന ഇലക്ട്രീഷ്യന്‍ ട്രേ ഡില്‍ ഐടിഐ/ഐടിസി, കേരള ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് നല്‍കുന്ന വയര്‍മാന്‍ ലൈസന്‍സ്, ഒരു വര്‍ഷ പരിചയം, പ്രായപരിധി 50, ശമ്പളം 20,065
പമ്പ് ഓപ്പറേറ്റര്‍: യോഗ്യത പത്താം ക്ലാസ്/തത്തുല്യം, ബന്ധപ്പെട്ട വകുപ്പ് നല്‍കുന്ന മോട്ടര്‍ മെക്കാനിക്‌സ്/ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഐടിഐ/ഐടിസി, ഒരു വര്‍ഷ പരിചയം, പ്രായപരിധി 50, ശമ്പളം 20,065.
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍: യോഗ്യത പത്താം ക്ലാസ് തത്തുല്യം, ഒരു വര്‍ഷ പരിചയം, പ്രായപരിധി 50, ശമ്പളം 18,390.
അസിസ്റ്റന്റ് പമ്പ് ഓപ്പറേറ്റര്‍ കം ലാബ് അസിസ്റ്റന്റ്: യോഗ്യത പത്താം ക്ലാസ്/തത്തുല്യം., ഒരു വര്‍ഷ പ്രവര്‍ത്തി പരിചയം, ശമ്പളം 18390, പ്രായപരിധി 50
ലാബ് ടെക്‌നീഷന്യന്‍: യോഗ്യത കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി നടത്തുന്ന ലബോറട്ടറി ടെക്‌നിക്‌സിലെ ഡിപ്ലോമ, പ്രായപരിധി 40, ശമ്പളം 21175.
വെറ്ററിനറി അസിസ്റ്റന്റ: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റി നടത്തുന്ന വെറ്ററിനറി നഴ്‌സിങ്, ഫാര്‍മസി, ലബോറട്ടറി ടെക്‌നിക്‌സ് പരിശീലന സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി 40, ശമ്പളം 20,065.
ജൂനിയര്‍ അസിസ്റ്റന്റ് (സ്‌റ്റോഴ്‌സ്): ബിരുദം/ തത്തുല്യം, എ.എസ് ഓഫിസില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 36, ശമ്പളം 21,175.
സെക്യൂരിറ്റി ഗാര്‍ഡ്: പത്താം ക്ലാസ്/തത്തുല്യ പരീക്ഷാ ജയം, ആര്‍മി/നേവി/എയര്‍ ഫോഴ്‌സ് വിഭാഗങ്ങളില്‍ 10 വര്‍ഷ പരിയം. പ്രായപരിധി 55, ശമ്പളം 21175.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 16ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം.
കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിലെ ഔദ്യോഗിക വിജ്ഞാപനത്തിനായി https://forest.kerala.gov.in/images/Vacancy%20Notifications/ERC_Various_categories_-Final.pdf എന്ന ലിങ്ക് സന്ദര്‍ശിക്കുക.
തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ നിയമനങ്ങളെക്കുറിച്ചറിയാന്‍ https://forest.kerala.gov.in/images/Vacancy%20Notifications/TZP-Various_categories_Adv_Final.pdf ലിങ്ക് സന്ദര്‍ശിക്കുക.
അപേക്ഷ സമര്‍പ്പിക്കുന്നതിനായി https://forest.kerala.gov.in/ സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JT5TCqnhkzYDUacRcop72j
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."