മഹീന്ദ്രയുടെ ഫാമിലി എസ്.യു.വിക്ക് വന്‍ ഡിമാന്‍ഡ്; പ്രതിമാസം ലഭിക്കുന്നത് വന്‍ ബുക്കിങ്
എസ്.യു.വി വാഹനങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണുള്ളത്. എസ്.യു.വി വാഹനങ്ങള്‍ പുറത്തിറക്കുന്നതില്‍ കേമന്‍മാരാണ് മഹീന്ദ്ര. ഇതില്‍ തന്നെ സ്‌കോര്‍പ്പിയോയാണ് മഹീന്ദ്രയുടെ ഏറ്റവും ഡിമാന്‍ഡുള്ള എസ്.യു.വി.N, ക്ലാസിക് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഇപ്പോള്‍ വിപണിയിലെത്തുന്നത്. ഏഴോ അല്ലെങ്കില്‍ എട്ടോ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഈ വാഹനത്തിന് ഓരോ മാസവും ഏകദേശം പതിനേഴായിരം ബുക്കിങ് വീതം ലഭിക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
മഹീന്ദ്രയുടെ എസ്.യു.വികളിലെ ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിക്കുന്ന എസ്.യു.വിയാണ് സ്‌കോര്‍പ്പിയോ. ഥാറാണ് സ്‌കോര്‍പ്പിയോയ്ക്ക് ശേഷം കൂടുതല്‍ ബുക്കിങ് ലഭിക്കുന്ന മഹീന്ദ്രയുടെ വാഹനം. പതിനായിരത്തോളം ബുക്കിങ്ങുകളാണ് മഹീന്ദ്രയുടെ ഥാറിന് ഓരോ മാസവും ലഭിക്കുന്നത്.
Z2, Z4, Z6, Z8, Z8L എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് സ്‌കോര്‍പിയോ N ലഭ്യമാവുന്നത്. എസ്യുവിക്ക് 13.26 ലക്ഷം രൂപ മുതല്‍ 24.53 ലക്ഷം രൂപ വരെയാണ് ഇന്ത്യയില്‍ എക്‌സ്‌ഷോറൂം വില വരുന്നത്.സ്‌കോര്‍പിയോ N രണ്ട് പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭിക്കും. ഇതില്‍ 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് ഉള്‍പ്പെടുന്നത്. ആദ്യത്തേത് 198 bhp കരുത്തില്‍ പരമാവധി 380 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളാണ്. അതേസമയം ഡീസല്‍ മോഡലുകള്‍ 173 bhp പവറില്‍ 400 Nm torque ആണ് നല്‍കുന്നത്.
Content Highlights:Mahindra Scorpio booking details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."