22 സൈനിക വാഹനങ്ങള്‍ തകര്‍ത്തു, 9 സൈനികരെ കൊലപ്പെടുത്തി; ഇസ്‌റാഈലിന് ശക്തമായ തിരിച്ചടി നല്‍കി ഹമാസ്
22 സൈനിക വാഹനങ്ങള്‍ തകര്‍ത്തു, 9 സൈനികരെ കൊലപ്പെടുത്തി; ഇസ്‌റാഈലിന് ശക്തമായ തിരിച്ചടി നല്‍കി ഹമാസ്
ഗസ്സ: ഇസ്‌റാഈല്‍ സൈന്യത്തിന് കനത്ത തിരിച്ചടി നല്‍കി ഹമാസ്. റസ്സിസ്റ്റന്‍സ് ന്യൂസ് നെറ്റവര്‍ക്ക് എന്ന ടെലഗ്രാം ചാനല്‍ പുറത്തു വിട്ടതാണ് വാര്‍ത്ത. 24 മണിക്കൂറില്‍ തങ്ങള്‍ നടത്തിയ പ്രത്യാക്രമണം ഹമാസ് വ്യക്തമായി പുറത്തു വിട്ടിട്ടുണ്ടെന്നും പാലസ്തീന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കന്‍ ഗസ്സ സിറ്റിയില്‍ ഏഴ് ഇസ്‌റാഈല്‍ സൈനികരെ അടുത്തു നിന്ന് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ബെയ്ത്ത് ഹനോന്‍ പ്രദേശത്ത് വെച്ചാണ് മറ്റു രണ്ട് സൈനികരെ കൊലപ്പെടുത്തിയത്. ഗസ്സ സിറ്റിക്ക് സമീപത്തു വെച്ച് ഇസ്‌റാഈലിന്റെ സൈനിക വാഹനവും ടാങ്കും തകര്‍ത്തു. ബെയ്ത്ത് ഹനൂന്‍ പ്രദേശത്ത് നിരവധി സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
AL-QASSAM: The Al-Qassam Brigades announced that its fighters had managed, since Tuesday morning, to kill 9 Israeli soldiers and completely or partially destroy 22 tanks and vehicles.
— The Palestine Chronicle (@PalestineChron) November 14, 2023
FOLLOW OUR LIVE BLOG: https://t.co/ZtDvnogDEa pic.twitter.com/1sJBPsKVcA
വടക്കന്‍ ഗസ്സയില്‍ ഒരു കെട്ടിടത്തിനകത്ത് ഒളിച്ചിരുന്ന സൈനികര്‍ക്ക് നേരേയും ആക്രമണമുണ്ടായി. മൊത്തം ഏതാണ്ട് 22 ടാങ്കുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍ യാസീന്‍ 105 മിസൈല്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും പുറത്തു വിട്ട റിപ്പോര്‍ട്ടിലുണ്ട്. ഗസ്സയില്‍ നിരവധി തവണ നേരിട്ടുള്ള ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
الله أكبر ولله الحمد
— ابو عبيدة (@Lover_711_) November 14, 2023
الآن مجاهدو كتائب القسام يُجهِزون على 7 جنود صهاينة من مسافة صفر في محور شمال مدينة غزة ويهاجمون ناقلة جند ودبابة صهيونيتين في المكان ذاته بقذائف "الياسين105" واشتعال النيران فيهما. pic.twitter.com/qnjlT8cTU2
അതേസമയം, ഗസ്സയിലെ പ്രധാന ആശുപത്രിയായ അല്‍ശിഫക്കുള്ളില്‍ കടന്നാക്രമണം നടത്തിയിരിക്കുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഹമാസ് പോരാളികളെ പിടികൂടാനും ബന്ദികളെ അവിടെ ഒളിപ്പിച്ചിരിക്കുന്നുവെന്നും പറഞ്ഞാണ് ആക്രണം. ഇന്‍ക്യുബേറ്ററിലെ കുഞ്ഞുങ്ങള്‍ ഉള്‍പെടെ നിരവധി രോഗികളാണ് അവിടെയുള്ളത്. ആയിരക്കണക്കിന് അഭയാര്‍ഥികളും ആശുപത്രിയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."