കഞ്ചാവ് -ലഹരി മാഫിയ സംഘം സോഷ്യല്‍ മീഡിയയില്‍ സജീവം
കുറവിലങ്ങാട്: ഉഴവൂര്‍ മേഖലയിലെ കഞ്ചാവ്-ലഹരി മാഫിയ സംഘം സോഷ്യല്‍ മീഡിയയിലും സജീവം.
ഡി ക്യാപ്‌സ് എന്ന ഫേസ്ബുക്ക് ഐഡിയിലാണ് ഇക്കൂട്ടര്‍ സോഷ്യല്‍മീഡിയല്‍ പ്രവര്‍ത്തനം നടത്തുന്നത്. ഈ ഗ്രൂപ്പിലൂടെ നിരവധി വിദ്യാര്‍ഥികളാണ് ഇവരുമായ ആശയവിനിമയം നടത്തിയിരുന്നത്.
കുത്താട്ടുകുളം,പാലാ,കുറവിലങ്ങാട്,ഉഴവൂര്‍,വൈക്കം മേഖലകളില്‍ താമസിക്കുന്ന സ്‌കൂള്‍- കോളജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഗ്രൂപ്പിലൂടെ ഇവരുമായി ബന്ധപ്പെടുന്നതെന്നാണ് വിവരം. ഇങ്ങനെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആവശ്യാനുസരണം ലഹരി വസ്തുക്കള്‍ എ്ത്തിച്ചു നല്‍കുകയാണ് സംഘം.
സോഷ്യല്‍മീഡിയാഗ്രൂപ്പിലെ ചിലര്‍ നഴ്‌സിങ് രംഗത്തുള്ളവരായതിനാല്‍ ആശുപത്രികളില്‍ മാത്രം ഉപയോഗിക്കുന്ന വീര്യംകൂടിയ വേദനസംഹാരികളായ ലഹരിമരുന്നുകള്‍ സംഘത്തിന്റെ കൈകളില്‍എത്തുന്നുണ്ടെന്നും സൂചന.
ഗ്രൂപ്പിലെ ചിലര്‍ ഡിസൈനര്‍മാരായും, ചിലര്‍ മോഡലുകളായും ഒക്കെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും നിരവധി പൊലിസ് കേസുകളില്‍ ഉള്‍പെട്ടിട്ടുള്ളവരാണ് സോഷ്യല്‍മീഡിയ സംഘത്തിന്റെ നേതാക്കളും സുഹൃത്തുക്കളും.
വാഹന പരിശോധനയുടെ വിവരങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലെ പേഴ്‌സണല്‍ ചാറ്റിംഗിലൂടെയും ഇവര്‍ അറിഞ്ഞിരുന്നുവെന്നാണ് വിവരം. മോഡലിങിന്റേയും, ഡിസൈനിങിന്റേയും പേരില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ വശീകരിച്ച് പിന്നീട് അവരെ ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുത്തുന്ന രീതിയിലാണ് ഇവര്‍ സ്വീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."