HOME
DETAILS
MAL
ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപ ശ്രമത്തിന് കേസ്
backup
December 14 2022 | 08:12 AM
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ)യില്‍ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. മുപ്പതോളം പേര്‍ക്കെതിരെയാണ് കലാപ ശ്രമത്തിന് മ്യൂസിയം പൊലിസ് കേസെടുത്തത്.
ലിജോ ജോസ് പെല്ലിശേരിയുടെ ' നന്‍പകല്‍ നേരത്ത് മയക്കം' എന്ന സിനിമയ്ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പ്രതിഷേധമുണ്ടായത്. അന്യായമായി സംഘം ചേരല്‍ , കലാപശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."