HOME
DETAILS
MAL
'ഏതെങ്കിലും മതത്തിന്റെ തലയില്‍ ചാര്‍ത്തുന്നത് ശരിയല്ല' ബി.ജെ.പിയെ തള്ളി മുന്‍ പ്രസിഡന്റ് സി.കെ പത്മനാഭന്
backup
September 18 2021 | 03:09 AM
കണ്ണൂര്‍: മയക്കുമരുന്ന് മാഫിയ വളര്‍ന്നുകൊണ്ടിരിക്കുന്നത് യാഥാര്‍ഥ്യമാണെന്നും ഇതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു മതത്തിന്റെ തലയില്‍ ചാര്‍ത്തുന്നതു ശരിയല്ലെന്നും ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ പത്മനാഭന്.
ചില ഗ്രൂപ്പുകള്‍ ഇതിന്റെ പിന്നിലുണ്ടാകാം. അതിന്റെപേരില്‍ ഏതെങ്കിലുമൊരു മതത്തെയാകെ കുറ്റപ്പെടുത്താനാവില്ല. നാര്‍കോട്ടിക് ജിഹാദ് എന്ന പദം പാലാ ബിഷപ്പ് പ്രയോഗിച്ചതു ശരിയായില്ലെന്നും ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബിഷപ്പ് പറഞ്ഞ ജിഹാദ് എന്ന പദത്തിനപ്പുറം എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. സിറോ മലബാര്‍ സഭയിലെ പല പ്രശ്നങ്ങളുടെയും സമ്മര്‍ദം പുരോഹിതന്മാര് നേരിടേണ്ടിവരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നോക്കിയും കണ്ടും മാത്രമേ പറയാന്‍ പാടുള്ളൂ. സമൂഹത്തില്‍ അതിന്റെ പ്രത്യാഘാതമുണ്ടാകുമോയെന്നത് പരിഗണിക്കേണ്ടിയിരുന്നു. മതസൗഹാര്‍ദം തകര്‍ക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."