HOME
DETAILS

നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം; പാലാ ബിഷപ്പിന്  പിന്തുണയുമായി സര്‍ക്കാരും

  
backup
September 18 2021 | 03:09 AM

7525632-2
 
 
 
കോട്ടയം: നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തിയ പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി സര്‍ക്കാരും. കോണ്‍ഗ്രസ് സമവായത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ദൂതുമായി ബിഷപ്പിനെ കാണാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം കൈമാറാനായിരുന്നു മന്ത്രിയുടെ അരമനയിലെ കൂടിക്കാഴ്ച. 
 
കോണ്‍ഗ്രസ് സമവായശ്രമം ശക്തമാക്കിയത് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. മന്ത്രി വി.എന്‍ വാസവന്റെ അരമന സന്ദര്‍ശനം രാഷ്ട്രീയലക്ഷ്യത്തോടെയെന്ന് വ്യക്തമാകുകയും ചെയ്തു. മന്ത്രിയുടെ കൂടിക്കാഴ്ച 40 മിനുട്ടോളം നീണ്ടുനിന്നു. സൗഹൃദ സന്ദര്‍ശനമെന്നു വ്യക്തമാക്കിയപ്പോഴും മന്ത്രി വാസവന്‍ പൂര്‍ണമായും ബിഷപ്പിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പാലാ ബിഷപ്പ് പാണ്ഡിത്യമുള്ള വ്യക്തിയെന്നു വ്യക്തമാക്കിയ മന്ത്രി പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളെന്നു പറഞ്ഞുവയ്ക്കുകയും ചെയ്തു. വിവാദത്തില്‍ ബിഷപ്പിനെ കൈവിടില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍  നല്‍കിയിരിക്കുന്നത്. ബിഷപ്പ് ഉന്നയിച്ച വിഷയങ്ങളില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന ഉറപ്പ് നല്‍കാനാണ് മന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. 
 
സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കുന്ന ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ നിസംഗ സമീപനമാണ് സ്വീകരിച്ചത്. ബിഷപ്പിനെതിരേ കേസെടുക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി സര്‍ക്കാര്‍ സമവായ ചര്‍ച്ചകള്‍ നടത്തണമെന്ന ആവശ്യത്തോടും മുഖംതിരിച്ചു. ഇതോടെയാണ് സമവായ ചര്‍ച്ചകളുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും രംഗത്തിറങ്ങിയത്. നാര്‍കോട്ടിക് ജിഹാദ് വിവാദത്തില്‍ ഒരു സമവായ ചര്‍ച്ചയുടെയും ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം മന്ത്രി വാസവന്‍ വ്യക്തമാക്കുകയും ചെയ്തു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലെ ഭിന്നത തങ്ങളുടെ രാഷ്ട്രീയലക്ഷ്യത്തിന് അനുകൂലമെന്ന് സി.പി.എമ്മും ബി.ജെ.പിയും ഒരുപോലെ കരുതുന്നു. മധ്യകേരളത്തിലെ ക്രൈസ്തവ മേഖലകളില്‍ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കത്തില്‍ നിലവിലെ ഭിന്നത സഹായകരമാകുമെന്ന വിലയിരുത്തലിലാണ് സി.പി.എമ്മും ബി.ജെ.പിയും. മന്ത്രിയുടെ ന്യായീകരണത്തിന് പിന്നാലെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയും ബിഷപ്പുമായി കൂടിക്കാഴ്ച നടത്തിയതോടെ നാര്‍കോട്ടിക് ജിഹാദ് വിവാദത്തിലെ അജന്‍ഡ കൂടുതല്‍ വ്യക്തമാകുകയാണ്.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  32 minutes ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago