HOME
DETAILS

പാര്‍ട്ടിയെ നയിക്കുമ്പോള്‍ കാര്‍ക്കശ്യം  ആവശ്യമെന്ന് സുധാകരന്‍

  
backup
September 18 2021 | 03:09 AM

54634563432-2
 
 
 
തൃശൂര്‍: പാര്‍ട്ടിയെ നയിക്കുമ്പോള്‍ കര്‍ക്കശമായ സമീപനം ആവശ്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കാര്‍ക്കശ്യത്തില്‍ വെള്ളം ചേര്‍ത്താല്‍ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടുപോകില്ലെന്നും തൃശൂര്‍ ഡി.സി.സി ഓഫിസില്‍ നടന്ന നേതൃയോഗത്തില്‍ അദ്ദേഹം പറഞ്ഞു. 
കേഡര്‍ എന്നത് പൊതുപ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കാന്‍ കഴിവുള്ളവരുടെ ഒരു കൂട്ടമാണ്. സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ് ഈ വാക്ക് സംഭാവന ചെയ്തത്. അത്തരം സംവിധാനം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മാറ്റമുണ്ടാക്കാന്‍ കഴിയും. കാത്തിരിക്കണം. റിസള്‍ട്ടില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. കാര്യക്ഷമതയില്ലാതെ മാറിയകാലത്ത് പിടിച്ചുനില്‍ക്കാനാവില്ല. 

സമൂഹത്തില്‍നിന്നും സാമൂഹ്യസേവനത്തില്‍നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അകന്നു. ജനങ്ങളില്‍നിന്ന് അകലം പാലിക്കുന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമല്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോയിന്റ് രണ്ട് ശതമാനം വോട്ട് വ്യത്യാസം മാത്രമാണ് കോണ്‍ഗ്രസിന് എതിര്‍ പാര്‍ട്ടിയുമായി ഉണ്ടായത്. ഒന്നും പ്രവര്‍ത്തിച്ചില്ലെങ്കിലും കോണ്‍ഗ്രസിനു വോട്ട് ചെയ്യാന്‍ ആളുകളുണ്ടെന്ന സന്ദേശമാണ് അതു നല്‍കുന്നത്. അതു തിരിച്ചറിഞ്ഞ് ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റുന്ന സമീപനമാണ് കോണ്‍ഗ്രസിന് ഇന്നാവശ്യമെന്നും അദ്ദേഹം പറഞ്ഞു.  ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂര്‍ അധ്യക്ഷനായി. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എം.പി, പി.ടി തോമസ് എം.എല്‍.എ എന്നിവരും ടി.എന്‍ പ്രതാപന്‍ എം.പി, ടി.ജെ സനീഷ്‌കുമാര്‍ എം.എല്‍.എ തുടങ്ങിയവരും പങ്കെടുത്തു. 

 
 
'കേഡര്‍ എന്തെന്നറിയാത്തവര്‍ 
പരിശീലനത്തിന് വരട്ടെ'
 
കൊച്ചി: കേഡര്‍ സംവിധാനം എന്തെന്നറിയാത്തവര്‍ അതിന്റെ പരിശീലനം നടക്കുമ്പോള്‍ വന്നാല്‍ മനസിലാക്കാമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. കേഡര്‍ സംവിധാനം എന്തെന്നറിയില്ലെന്ന യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്റെ  പ്രസ്താവന പ്രസ്‌ക്ലബ്ബില്‍ നടന്ന മുഖാമുഖത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു സുധാകരന്റെ മറുപടി. 
എന്നാല്‍ ഹസന്‍ പരിഹസിച്ചതാണെന്ന്  തോന്നുന്നില്ല. കോണ്‍ഗ്രസ് ആദ്യമായി സെമി കേഡറിലേക്കു പോവുകയാണ്. കോണ്‍ഗ്രസില്‍ അനുയായികളില്ലാതെ ഒറ്റപ്പെട്ടുനിന്ന നേതാക്കളാണ് സി.പി.എമ്മിലേക്കു പോയത്. അവരോടൊപ്പം അണികളാരും പോയിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിനാലാണ് ഇവരൊക്കെ നേതാക്കളായത്. 
കോണ്‍ഗ്രസിലെ പുനഃസംഘടന എളുപ്പമല്ല. അതിനു സമയമെടുക്കുക്കും. പോയതിന്റെ പത്തിരട്ടിപ്പേര്‍ കോണ്‍ഗ്രസിലേക്കു വരും. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയെ സംബന്ധിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സ്വന്തം പാര്‍ട്ടിക്കെതിരേ പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആരായാലും താന്‍ കെ.പി.സി.സി അധ്യക്ഷന്റെ കസേരയിലുണ്ടാല്‍ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago