'കുടിക്കുന്നോല് മരിക്കും' ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ നിതീഷ് കുമാര്‍
പട്ന: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ആരെങ്കിലും മദ്യം കഴിച്ചോ അവര്‍ മരിക്കും ഇതാണ് നിതീഷ് കുമാറിന്റെ പ്രതികരണം. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഉയര്‍ത്തിയ പരാമര്‍ശം ഏറെ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.
കഴിഞ്ഞ തവണ വ്യാജമദ്യം കഴിച്ച് ആളുകള്‍ മരിച്ചപ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഒരാള്‍ പറഞ്ഞിരുന്നു. ആരെങ്കിലും മദ്യം കഴിച്ചാല്‍ അവര്‍ മരിക്കും ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. ഇതില്‍ അനുശോചനം രേഖപ്പെടുത്തുകയും ആ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ആളുകള്‍ക്ക് വിശദീകരണം നല്‍കുകയും വേണം' നിതീഷ് കുമാര്‍ പറഞ്ഞു.
ആളുകള്‍ ജാഗരൂകരായി ഇരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
'ഇവിടെ മദ്യനിരോധനം ഉള്ളതിനാല്‍ വ്യാജമായ എന്തെങ്കിലും വില്‍ക്കുകയും അതുവഴി ആളുകള്‍ മരിക്കുകയും ചെയ്യും. മദ്യം മോശമാണ്, അത് കഴിക്കാന്‍ പാടില്ല'- അദ്ദേഹം ചൂണ്ടിക്കാട്ടി.
'പാവപ്പെട്ടവരെ പിടികൂടരുതെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. മദ്യം നിര്‍മിക്കുന്നവരെയും മദ്യവ്യാപാരം നടത്തുന്നവരെയും പിടികൂടണം. ആളുകള്‍ക്ക് തൊഴില്‍ തുടങ്ങാന്‍ ഒരു ലക്ഷം രൂപ നല്കാന് ഞങ്ങള്‍ തയ്യാറാണ്. ആവശ്യമെങ്കില്‍ ഞങ്ങള്‍ നല്കുന്ന തുക ഉയര്‍ത്തും, പക്ഷേ ആരും ഈ ബിസിനസില്‍ ഏര്‍പ്പെടരുത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2016ലാണ് നിതീഷ് കുമാര്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം നിരോധിച്ചത്.
കഴിഞ്ഞ ദിവസം ബിഹാറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 39 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. ചികില്‍സയിലുള്ള പലരുടേയും നില ഗുരുതരമാണ്. മദ്യം കഴിച്ച് ഗുരുതരാവസ്ഥയിലായവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
സരന്‍ ജില്ലയിലെ മര്‍ഹൗറ സബ് ഡിവിഷനിലെ മസ്രാഖ് ബ്ലോക്കിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകളാണ് വ്യാജമദ്യദുരന്തത്തിന് ഇരയായത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
ബിഹാറില്‍ ഈ വര്‍ഷം, ഒമ്പത് വ്യാജമദ്യ ദുരന്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സരനില്‍ മാത്രം അമ്പതോളം പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."