സി.പി.എമ്മും സര്‍ക്കാരും വേട്ടക്കാരനോടൊപ്പമെന്ന് മുസ്‌ലിം ലീഗ : പ്രശ്‌നം തീര്‍ന്നെന്ന് പറയാന്‍ വാസവന് ആര് അധികാരം നല്‍കിയെന്ന് കെ.എസ് ഹംസ
കോഴിക്കോട് : കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന പരാമര്‍ശം നടത്തിയ പാലാ ബിഷപ്പിന്റെ അരമന മാത്രം സന്ദര്‍ശിച്ച് പ്രശ്‌നം തീര്‍പ്പാക്കിയെന്ന് പറയാന്‍ മന്ത്രി വി.എന്‍ വാസവന് ആരാണ് അധികാരം നല്‍കിയതെന്ന് മുസ്‌ലിം ലീഗ സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ. അതിന് അദ്ദേഹത്തെ ആരാണ് നിയോഗിച്ചതെന്നും അവകാശം കൊടുത്തതെന്നും അറിയേണ്ടത്. കഴിഞ്ഞ കുറച്ച് കാലമായി ചില രാഷ്ട്രീയക്കാരും മതമേലധ്യക്ഷന്മാരും കൂടി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷം മലീമസമാക്കി കൊണ്ടിരിക്കുകയാണ്് .അതിക്രമകാരികളുടെ അരമനയില്‍ ചെന്ന് പ്രശ്‌നമവസാനിപ്പിച്ചു എന്ന് പറയാന്‍ അധികാരവും അവകാശവും വാസവന് ആര് നല്‍കി. അദ്ദേഹത്തെ ഏജന്‍സിപ്പണി ആരും ഏല്‍പ്പിച്ചിട്ടില്ലല്ലോ.കേരളത്തില്‍ നടക്കുന്ന വര്‍ഗീയതയുടെ ചണ്ഡാല നൃത്തത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഭരണകൂടത്തിനാണ്.അവരതിനെ പ്രോല്‍സാഹിപ്പിക്കുന്നുമുണ്ട്. വിഷയത്തില്‍ അതിക്രമികളും അടി കൊണ്ടവരുമുണ്ട്. അടിപിടിയുണ്ടായാലും രണ്ട് വിഭാഗത്തോടും ആശയവിനിമയം നടത്തണം. വേട്ടയാടപ്പെട്ട പക്ഷികളുടെ തൂവലിലും വേട്ടക്കാരന്റെ ചോര കിനിയുന്ന അമ്പിലും സംസ്ഥാന സര്‍ക്കാര്‍ തടവാന്‍ നില്‍ക്കരുത്.അത് നീതിയല്ല, വേട്ടക്കാരനോട് ഒരു നിലപാട് സ്വീകരിക്കേണ്ടതുണ്ട്.അതിന് മധ്യസ്ഥതയുടെ ആവശ്യമില്ല. പ്രശ്‌നമുണ്ടാക്കാന്‍ ആരും അങ്ങോട്ട് ചെന്നതല്ല.വാസവന്‍ നടത്തിയത് ഒത്തുതീര്‍പ്പുമല്ല.
കേരളത്തിന്റെ സാമൂഹികാന്തരീക്ഷം മതസൗഹാര്‍ദ്ദത്തിന്റേതാണ്.അതിനെ വിഷലിപ്തമാക്കാനുളള ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ എന്തിന് വളമിട്ട് കൊടുക്കുന്നു എന്ന മനസിലാകുന്നില്ല. പാലായില്‍ നിന്ന് എ.കെ.ജി സെന്ററിലേക്ക് പാലമിട്ടിട്ടുണ്ട് . പതിറ്റാണ്ടുകളായി ബി.ജെ.പി പറഞ്ഞു വന്ന കാര്യമാണ് സി.പി.എം പറയുന്നതെന്നാണ് കെ.സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ഇതിന് സി.പി.എം മറുപടി പറയണം. ഈ സംഭവങ്ങളെല്ലാം തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ രഹസ്യധാരണയുടെ ഭാഗമാണ്. കേരളത്തിലെ വര്‍ഗീയ കക്ഷികളുമായി സി.പി.എം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഭരണം കിട്ടിയപ്പോള്‍ അതെല്ലാം നടപ്പാക്കി കൊണ്ടിരിക്കുകയാണ്.ന്യൂനപക്ഷ വകുപ്പ് മുസ്്‌ലിം മന്ത്രിയില്‍ നിന്ന് എടുത്ത് മാറ്റിയതാണ് ആദ്യ നടപടി. 80:20 അനുപാതത്തിലെ നടപടികളുമെല്ലാം ധാരണയുടെ ഭാഗമാണ്. താമരശേരി രൂപതയുടെ ഇടയലേഖനവും പുസത്കവും സി.പി.എമ്മിന്റെ കമ്മിറ്റികളില്‍ വായിക്കാന്‍ പോകുന്ന ഇടയലേഖനവും തമ്മില്‍ പരസ്പര ബന്ധമുണ്ട്. താമരശേരി രൂപതാ ആസ്ഥാനത്ത് എം.കെ മുനീര്‍ പോയത് ആക്രമിക്കപ്പെട്ട കക്ഷിയുടെ പ്രതിനിധിയെന്ന നിലയിലാണ്. ഒരു സംഘര്‍ഷമൊഴിവാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ മന്ത്രിമാരുള്‍പ്പെടെ പാലാ രൂപത മാത്രം സന്ദര്‍ശിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കലാണ്. അനൂപ് ജേക്കബിന്റെ പാലാ അരമന സന്ദര്‍ശനം യു.ഡി.എഫ് സംസ്‌കാരത്തിന് വിരുദ്ധമാണ്.ധാര്‍മികമായ സാധുതയില്ലാത്ത പ്രവര്‍ത്തനമാണ് അദ്ദേഹം ചെയ്തത്. ഒരു സമൂഹത്തിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുത്. നാടിന്റെ സമാധാനാന്തരീക്ഷം കാത്ത് സൂക്ഷിക്കുന്നതിന് അത് ആവശ്യമാണ്.അക്രമിക്കപ്പെടുന്നവരെ കാണാതെ,അവരെ കേള്‍ക്കാതെ ഏകപക്ഷീയമായി പ്രശ്‌നം പരിഹരിച്ചുവെന്ന് പറയുന്നിടത്താണ് കുഴപ്പം.നാഗ്പൂരില്‍ നിന്നുള്ള റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ കേരളത്തിലുണ്ട്.കെ.എം മാണിയെയും മുസ്്‌ലിം ലീഗ് നേതാക്കളെയും പോലുള്ളവരുണ്ടായിരുന്നത് കൊണ്ടാണ് ഇത്രയും കാലം കാര്യങ്ങള്‍ കൈവിട്ട് പോകാതിരുന്നത്.അത് തന്നെയാണ് മുസ്്‌ലിം ലീഗിന്റെ പ്രധാന സംഭാവനയെന്നതും.കെ.എം മാണിയുടെ മകനെ ഇടത്പക്ഷത്തേക്ക് എത്തിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുന്ന നടപടികളാണ് നടന്നു വരുന്നത്.വര്‍ഗീയവാദത്തിന് കേരളത്തില്‍ നിലനില്‍പില്ലെന്നും ഹംസ പറഞ്ഞു. ഹരിത വിഷയം 26ന് നടക്കുന്ന ഉന്നതാധികാര സമിതിയില്‍ ചര്‍ച്ച ചെയ്യും. അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."