ഗുജറാത്തിൽ 45 ഹിന്ദുക്കൾ ബുദ്ധമതം സ്വീകരിച്ചു; എതിർപ്പുമായി വിശ്വഹിന്ദു പരിഷത്ത്
അഹമ്മദാബാദ്: ഗുജറാത്തിൽ 45 പേരടങ്ങുന്ന സംഘം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിച്ചു. മഹിസാഗർ ജില്ലയിലെ ബലാസിനോർതാലൂക്കിൽ കഴിഞ്ഞദിവസമാണ് സംഭവം. നഗരത്തിലെ ഹോട്ടലിൽ നടന്ന ബുദ്ധമത ആശ്ലേഷ ചടങ്ങിൽ നദിയാദ്, പഞ്ചdമഹൽ എന്നീ ജില്ലകളിൽ നിന്നുള്ളവരും പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളും വിഡിയോകളും പ്രചരിച്ചതോടെയാണ് മതംമാറ്റ വിവരം പുറത്തായത്.
അതേസമയം, ഹിന്ദുമതം ഉപേക്ഷിച്ച് അധികൃതരുടെ അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ ബുദ്ധമതം സ്വീകരിച്ച പ്രദേശത്തുകാരുടെ നടപടിക്കെതിരേ വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) രംഗത്തുവന്നു. മതംമാറാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ സമർപ്പിച്ച ഹരജിയിൽ ജില്ലാ ഭരണകൂടം തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ ഇവർ ബുദ്ധമതം സ്വീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് വി.എച്ച്.പി വക്താവ് ഹിതേന്ദസിൻഹ് രജ്പുത് പറഞ്ഞു.
ബുദ്ധമതം ഹിന്ദുമതത്തിന്റെ ഒരുശാഖയാണ്. ബുദ്ധമതത്തെക്കുറിച്ച് ഹിന്ദുദർശനങ്ങളിലും പറയുന്നുണ്ട്. എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിന് ഞങ്ങൾ എതിരാണ്. ചില വാഗ്ദാനങ്ങൾ നൽകിയാണ് ആളുകളെ ചിലർ മതംമാറ്റുന്നതെന്നും വി.എച്ച്.പി ആരോപിച്ചു.
ഗുജറാത്ത് മതസ്വാതന്ത്ര്യനിയമം(2003) പ്രകാരം ഒരാൾ മതംമാറണമെങ്കിൽ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന്റെയോ കലക്ടറുടെയോ അനുമതി ആവശ്യമാണ്. എന്നാൽ, ഒരുനിയമവും ലംഘിച്ചിട്ടില്ലെന്ന് ബുദ്ധമതം സ്വീകരിച്ചവരിൽ ഒരാളായ കമലേശ് മയാവൻശി പറഞ്ഞു. ഹിന്ദു മതം ഉപേക്ഷിച്ച എല്ലാവരും ഒരുമാസം മുമ്പ് തന്നെ ജില്ലാ കലക്ടർക്ക് അപേക്ഷനൽകിയതാണ്. പുതിയ നിയമപ്രകാരം അപേക്ഷിച്ച് 30 ദിവസത്തിനുള്ളിൽ അക്കാര്യത്തിൽ കലക്ടർ തീരുമാനമെടുക്കണമെന്നാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, മതംമാറ്റ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മൂന്നുജില്ലകളിൽ നിന്നുള്ളവവരുടെ അപേക്ഷയായതിനാലാണ് നീണ്ടുപോകുന്നതെന്നും കലക്ടർ ഭവിൻ പാണ്ഡ്യ അറിയിച്ചു.
Controversy over religious conversion in Mahisagar district
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."