ലഹരിയില്‍ കുരുങ്ങി വിദ്യാര്‍ത്ഥികള്‍; ഇടുക്കിയില്‍ ആറു മാസത്തിനിടെ പിടിയിലായത് 13 പേര്‍, കേസുകളില്‍ മൂന്നിരട്ടി വര്‍ധന
ഇടുക്കി: ഇടുക്കിയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു. കേസുകളില്‍ മൂന്നിരട്ടി വര്‍ധനവുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇടുക്കിയില്‍ ഒരു വര്‍ഷത്തിനിടെ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 795 അബ്കാരി കേസുകളും 490 എന്‍.ഡി.പി.എസ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 29 കിലോ കഞ്ചാവും 12 ഗ്രാം എം.ഡി.എം.എയും 360 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള തൊടുപുഴയില്‍ നിന്നാണ് ഇവയില്‍ ഏറിയ പങ്കും പിടികൂടിയത്.
ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ തൊടുപുഴയില്‍ മാത്രം 16 കേസുകളിലായി 13 പേരാണ് എക്‌സൈസിന്റെ പിടിയിലായത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ കേസുകളുടെ എണ്ണം 46ഉം പിടിയിലായവരുടെ എണ്ണം 54ഉം ആയി ഉയര്‍ന്നു. ഇതില്‍ 13 പേരും വിദ്യാര്‍ഥികളാണ്.
കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നാണ് തൊടുപുഴയിലേക്ക് ലഹരി വസ്തുക്കളെത്തുന്നതെന്നാണ് വിവരം. വിദ്യാര്‍ഥികളിലടക്കം ലഹരി ഉപയോഗം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ സ്ഥിരം കുറ്റവാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കുകയാണ് എക്‌സൈസ് വകുപ്പ്. ക്രിസ്തുമസ് പുതുവല്‍സരാഘോഷ ഭാഗമായി പരിശോധന ശക്തമാക്കാനാണ് എക്‌സൈസ് വകുപ്പിന്റെ നീക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."