അവഗണനയുടെ പടുകുഴിയില്‍ റാന്നി കുളം
പേരൂര്‍ക്കട: അവഗണനയുടെ പടുകുഴിയില്‍ കിടക്കുകയാണ് വഴയില തുരുത്തുമ്മൂല വാര്‍ഡിലെ റാന്നി കുളം. ഒരേക്കറോളം വിസ്തൃതി വരുന്ന ചതുരാകൃതിയിലുള്ള കുളം ഇപ്പോള്‍ തിരിച്ചറിയാന്‍ തന്നെ പ്രയാസമാണ്. നൂറിലധികം വര്‍ഷം പഴക്കമുള്ള കുളമാണിത്. ഏറ്റവുമൊടുവില്‍ നവീകരണപ്രവര്‍ത്തനം നടന്നത് ഇരുപത് വര്‍ഷം മുന്‍പാണ്. ചുറ്റുവേലി കെട്ടുക മാത്രമായിരുന്നു അന്ന് ചെയ്തത്.
നിലവിളം കുളം ചെളിയും പായലും നിറഞ്ഞും മരങ്ങള്‍ വളര്‍ന്നും തിരിച്ചറിയാന്‍ കൂടി കഴിയാത്ത സ്ഥിതിയിലാണ്. റാന്നി ലെയിന്‍ റസി. അസോസിയേഷനും തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലും സ്ഥലം എം.എല്‍.എക്കും ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനും വകുപ്പിനും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ഒരു നടപടിയുമുണ്ടായിട്ടില്ല.
മഴക്കാലമായാല്‍ കുളത്തിലെ വെള്ളം കരയിലേക്ക് കവിഞ്ഞൊഴുകും. റോഡുവശത്താണ് കുളമെന്നതിനാല്‍ ഇത് അപകടങ്ങള്‍ക്കും കാരണമാകും.
കുറച്ചുനാളായി ഇവിടെ മാലിന്യ നിക്ഷേപവുമുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കുളത്തിന്റെ നവീകരണം എത്രയും വേഗം നടത്തണമെന്ന് തുരുത്തുമ്മൂല വാര്‍ഡ് കൗണ്‍സിലര്‍ വി. വിജയകുമാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."