HOME
DETAILS

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്നും പണം പിരിക്കണം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

  
backup
November 18, 2023 | 5:35 PM

the-controversial-circular-was-withdrawn

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള സര്‍ക്കുലര്‍ റദ്ദാക്കി ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പദ്ധതിക്കായി പണം കണ്ടെത്തുന്നതിന് മുഴുവന്‍ സ്‌കൂള്‍തലങ്ങളിലും ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് സര്‍ക്കുലര്‍ ഇറക്കിയത്. ഈ സര്‍ക്കുലറാണ് വിവാദമായതോടെ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

സ്‌കൂളുകളിലെ ഉച്ചഭക്ഷണപദ്ധതിക്കുള്ള ചെലവിനായി നാട്ടുകാരില്‍നിന്നു പലിശരഹിത വായ്പ സ്വീകരിക്കാമെന്നായിരുന്നു മുന്‍ ഉത്തരവ്. പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമായി നവംബര്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചിരുന്നു.കേന്ദ്ര ഫണ്ട് വൈകുന്നുവെന്നു കാണിച്ചായിരുന്നു നീക്കം.

സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷല്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കണം. സമിതി സ്‌കൂളില്‍ നിലവിലുള്ള ഉച്ചഭക്ഷണ കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു ഉത്തരവ്.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്നും പണം പിരിക്കണം; വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  3 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  3 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  3 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  3 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  3 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  3 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  3 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  3 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  3 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  3 days ago